---
title: "മറ്റുള്ളവർ നിങ്ങളെ എങ്ങനെ ലേബൽ ചെയ്യും എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല; സമാന്തയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു"
english_title: "I do not care how others label you; Samantha's Instagram story is being discussed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3045/i-do-not-care-how-others-label-you-samanthas-instagram-story-is-being-discussed"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61095a4fb9050_samaantha2.jpg"
keywords: []
---

# മറ്റുള്ളവർ നിങ്ങളെ എങ്ങനെ ലേബൽ ചെയ്യും എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല; സമാന്തയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു

> **Lead Summary:** കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു എന്നത്. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേര് മാറ്റിയതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണത്തിന് കാരണമായത്.

## Article Content

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു എന്നത്. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേര് മാറ്റിയതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണത്തിന് കാരണമായത്.

സമാന്ത അക്കിനേനി എന്ന സമാന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഈ പ്രചരണത്തോട് ഇരുവരും പ്രതികരിച്ചിട്ടില്ല.എന്നാല്‍  ഇപ്പോൾ സമാന്ത പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്.

‘മറ്റുള്ളവർ നിങ്ങളെ എങ്ങനെ ലേബൽ ചെയ്യും എന്നത് പ്രശ്നമല്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മനസിന്റെ ഘടന മാറ്റാന്‍ കഴിയും എന്നാണ്’ സമാന്ത കുറിച്ചിരിക്കുന്നത്. ഇത് വിവാഹമോചന വർത്തകളോടുള്ള പ്രതികരണമാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും നടി പ്രതികരിച്ചിട്ടില്ല. ഹിന്ദു, ക്രിസ്ത്യൻ എന്നീ രണ്ടു മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബരത്തിൽ നടത്തിയ വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/3045/i-do-not-care-how-others-label-you-samanthas-instagram-story-is-being-discussed)