---
title: "'തല്ലുമാല' ലൊക്കേഷനില്‍ സംഘര്‍ഷം, ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം"
english_title: "Clash at 'Thallumala' location, Shine Tom Chacko allegedly beats locals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30443/clash-at-thallumala-location-shine-tom-chacko-allegedly-beats-locals"
published_at: "2022-03-08T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226e9ea3e7fd_shine.jpg"
keywords: []
---

# 'തല്ലുമാല' ലൊക്കേഷനില്‍ സംഘര്‍ഷം, ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം

> **Lead Summary:** ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 'തല്ലുമാല' എന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം.

## Article Content

ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 'തല്ലുമാല' എന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം.

എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി.

തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന.ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വഹിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവ്യർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/30443/clash-at-thallumala-location-shine-tom-chacko-allegedly-beats-locals)