---
title: "ഷംന കാസിമിന്റെ 'സുന്ദരി' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു"
english_title: "Shamna Qasim's 'Sundari' hits theaters, release announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3043/shamna-qasims-sundari-hits-theaters-release-announced"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610932586df1b_shamna.jpg"
keywords: []
---

# ഷംന കാസിമിന്റെ 'സുന്ദരി' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ഷംന കാസിം. സഹനടിയായും നായികയായുമൊക്കെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയയായ താരം. ഒട്ടേറെ ഹിറ്റുകളും ഷംന കാസിം സ്വന്തമാക്കിയിട്ടുണ്ട്.

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ഷംന കാസിം. സഹനടിയായും നായികയായുമൊക്കെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയയായ താരം. ഒട്ടേറെ ഹിറ്റുകളും ഷംന കാസിം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ഷംന കാസിം നായികയാകുന്ന സുന്ദരി എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തെലുങ്കിലാണ് സുന്ദരി എന്ന സിനിമ റിലീസ് എത്തുന്നത്.

കല്യാണ്‍ജി ഗൊഗാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‍ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്.

ഓഗസ്റ്റ് 13ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. അര്‍ജുൻ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3043/shamna-qasims-sundari-hits-theaters-release-announced)