---
title: "ടൊവീനോ സിനിമയുടെ ചിത്രീകരണത്തിനിടെ സംഘര്‍ഷം"
english_title: "Conflict at the shooting location of Tovino movie Thallumala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30420/conflict-at-the-shooting-location-of-tovino-movie-thallumala"
published_at: "2022-03-08T08:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226cbe4822ea_thallumala.jpg"
keywords: []
---

# ടൊവീനോ സിനിമയുടെ ചിത്രീകരണത്തിനിടെ സംഘര്‍ഷം

> **Lead Summary:** ടൊവിനോ ചിത്രം തല്ലുമാലയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സംഘര്‍ഷം.സാധനങ്ങള്‍ ഇറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം വാക്കേറ്റവും സംഘര്‍ഷവുമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

## Article Content

ടൊവിനോ ചിത്രം തല്ലുമാലയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സംഘര്‍ഷം.സാധനങ്ങള്‍ ഇറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം വാക്കേറ്റവും സംഘര്‍ഷവുമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ നാട്ടുകാര്‍ ചലചിത്ര പ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. ടൊവിനോ തോമസ്,ഷൈന്‍ ടോം ചാക്കോ കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലശ്ശേരിയിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30420/conflict-at-the-shooting-location-of-tovino-movie-thallumala)