---
title: "ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിന് ധനുഷിന്റെ വരികള്‍, 'മാരൻ' ഗാനം"
english_title: "'Maran' new song released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30412/maran-new-song-released"
published_at: "2022-03-08T08:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226c409c80e4_maran.jpg"
keywords: []
---

# ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിന് ധനുഷിന്റെ വരികള്‍, 'മാരൻ' ഗാനം

> **Lead Summary:** ധനുഷ് നായകനാകുന്ന ചിത്രമാണ് 'മാരൻ'. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ .

## Article Content

ധനുഷ് നായകനാകുന്ന ചിത്രമാണ് 'മാരൻ'. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ .

'ചിറ്റു കുരുവി' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിനായി ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'മാരൻ എന്ന ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനം ഹിറ്റാണ്. റിപ്പോര്‍ട്ടറായിട്ടാണ് 'മാരൻ' എന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായിട്ട് തന്നെയാണ് ധനുഷിനൊപ്പം ചിത്രത്തില്‍ മാളവിക മോഹനനും അഭിനയിക്കുന്നത്. ഇരുവരുടെയും മികച്ച കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷ.

ടി ജി ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിനായിട്ടാണ് 'മാരൻ 'എത്തുക. സമുദ്രക്കനി, സ്‍മൃതി വെങ്കട്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യൻ, മഹേന്ദ്രൻ, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് 'മാരൻ' റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് ചിത്രം മാര്‍ച്ച് 11ന് എത്തുക. വിവേകാനന്ദ സന്തോഷമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ധനുഷിന് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30412/maran-new-song-released)