---
title: "'പേരന്‍പ്' സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം; നായകനാകാൻ നിവിൻ പോളി"
english_title: "'Peranp' director Ram's new film; Nivin Pauly to be the hero"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3039/peranp-director-rams-new-film-nivin-pauly-to-be-the-hero"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61091d4a6ae7a_Untitled-8.jpg"
keywords: []
---

# 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം; നായകനാകാൻ നിവിൻ പോളി

> **Lead Summary:** സംവിധാനം ചെയ്‍ത നാല് സിനിമകളിലൂടെ ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പേരന്‍പ്' ആണ് റാം അവസാനം സംവിധാനം ചെയ്‍ത ചിത്രം.

## Article Content

സംവിധാനം ചെയ്‍ത നാല് സിനിമകളിലൂടെ ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പേരന്‍പ്' ആണ് റാം അവസാനം സംവിധാനം ചെയ്‍ത ചിത്രം.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളിയാണ് നായകനാവുന്നത്.

നിവിൻ പോളിയും റാമിനൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിലെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിർമ്മാണം. ഈ ചിത്രം ഒരു മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.

എന്നാല്‍ നിലവില്‍ മലയാളത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അല്‍ഫോന്‍സ് പുത്രന്‍റെ 'പ്രേമ'ത്തിലൂടെ തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് നേടിയ താരമാണ് നിവിന്‍ പോളി.

എന്നാല്‍ പിന്നീട് നായകനായെത്തിയ തമിഴ് ചിത്രം റിച്ചി ബോക്സ് ഓഫീസില്‍ വിജയം നേടാതെപോയി.

റാമിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന ഒരു ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/3039/peranp-director-rams-new-film-nivin-pauly-to-be-the-hero)