---
title: "സ്വപ്നവാഹനം സ്വന്തമാക്കി ദുൽഖർ സൽമാൻ"
english_title: "Dulquer Salman owns dream vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3038/dulquer-salman-owns-dream-vehicle"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610916e95c8df_.jpg"
keywords: []
---

# സ്വപ്നവാഹനം സ്വന്തമാക്കി ദുൽഖർ സൽമാൻ

> **Lead Summary:** മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും.

## Article Content

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും.

ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ഇരുവരുടെയും വാഹന ശേഖരത്തിലുണ്ട്. ഇപ്പോഴിതാ, പുതിയാരു ആഢംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

ജർമ്മൻ ആഡംബര വാഹനമായ മേഴ്സിഡസ് ബെൻസിന്റെ ജി 63 എഎംജി എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയത്.

ബെൻസിന്റെ ഏറ്റവും കരുത്തുറ്റ എസ് യുവികളിൽ ഒന്നാണ് മേഴ്സിഡസ് ബെൻസ് ജി 63 എഎംജി. ഏകദേശം മൂന്നു കോടി രൂപയാണ് ഈ ബെൻസിന്റെ വില.

ഒലീവ് ഗ്രീൻ നിറത്തിലുള്ള ബെൻസാണ് ദുൽഖർ സ്വന്തമാക്കിയത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കന്റ് മാത്രം മതി ഈ എസ് യുവിയ്ക്ക്.

ബെൻസിന്റെ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു വാഹനശേഖരം തന്നെ ദുൽഖറിന്റെ സ്വകാര്യശേഖരത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3038/dulquer-salman-owns-dream-vehicle)