---
title: "'രാധേ ശ്യാം' ഗാനത്തിന്റെ ടീസര്‍ പുറത്ത് "
english_title: "The teaser of the song 'Radhe Shyam' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30377/the-teaser-of-the-song-radhe-shyam-is-out"
published_at: "2022-03-07T21:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62262a2ed1099_film.jpg"
keywords: []
---

# 'രാധേ ശ്യാം' ഗാനത്തിന്റെ ടീസര്‍ പുറത്ത് 

> **Lead Summary:** പ്രഭാസ് നായകനായ ചിത്രം 'രാധേ ശ്യാമി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.

## Article Content

പ്രഭാസ് നായകനായ ചിത്രം 'രാധേ ശ്യാമി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.

മാര്‍ച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ ടീസര്‍  പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസിന്റെ നായികയായി ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയായി 'രാധേ ശ്യാ'മില്‍ അഭിനയിക്കുന്നത്. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.

'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. പുതിയതും മനോഹരമായ ഒരു പ്രണയഗാനമായിരിക്കും എന്നാണ് സൂചന. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങളുടെ പ്രത്യേകത. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

### Related Links & Sources
- [Original Story Source](https://moviemax.in/news/30377/the-teaser-of-the-song-radhe-shyam-is-out)