---
title: "പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ "
english_title: "The latest photos of the star have gone viral again on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30374/the-latest-photos-of-the-star-have-gone-viral-again-on-social-media"
published_at: "2022-03-07T21:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62262577d51be_viral.jpg"
keywords: []
---

# പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മഡോണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ സിനിമാ മേഖലയിൽ നിന്ന് നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞു.

## Article Content

നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മഡോണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ സിനിമാ മേഖലയിൽ നിന്ന് നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞു.

മലയാളം തമിഴ് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം 2015 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ തെലുങ്ക് കന്നട എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 

2015 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. 

കാതലും കടന്തു പോകും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പായ പ്രേമം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. സുദീപ് നായകനായി പുറത്തിറങ്ങിയ കോടിഗോബ്ബ എന്ന സിനിമയിലൂടെ താരം ആദ്യമായി കന്നഡയിലും അരങ്ങേറ്റം കുറിച്ചു. മികച്ച ഗായിക എന്ന നിലയിലും താരം അറിയപ്പെടുന്നു.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറലാവുകയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

റെഡ് കളർ ഡ്രസ്സ് താരത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. കിടിലൻ ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30374/the-latest-photos-of-the-star-have-gone-viral-again-on-social-media)