---
title: "തീപ്പൊരി പാചകവുമായി മോഹൻലാൽ,  വീഡിയോ"
english_title: "Mohanlal with spark cooking, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30356/mohanlal-with-spark-cooking-video"
published_at: "2022-03-07T19:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622616333de35_mohanlal.jpg"
keywords: []
---

# തീപ്പൊരി പാചകവുമായി മോഹൻലാൽ,  വീഡിയോ

> **Lead Summary:** മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ ഭക്ഷണ പ്രേമം പ്രശസ്തമാണ്. പുതു രുചികൾ തേടാനും, പങ്കുവയ്ക്കാനും താരത്തിന് ഏറെ ഇഷ്ടമാണ്. ഭക്ഷണം കഴിക്കുക എന്നത് പോലെ തന്നെ താരത്തിന് ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ഭക്ഷണം ഉണ്ടാക്കുന്നതും.

## Article Content

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ ഭക്ഷണ പ്രേമം പ്രശസ്തമാണ്. പുതു രുചികൾ തേടാനും, പങ്കുവയ്ക്കാനും താരത്തിന് ഏറെ ഇഷ്ടമാണ്. ഭക്ഷണം കഴിക്കുക എന്നത് പോലെ തന്നെ താരത്തിന് ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ഭക്ഷണം ഉണ്ടാക്കുന്നതും.

ഇദ്ദേഹത്തിൻറെ പാചക വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്കൊക്കെ പല പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട്. ഇപ്പോഴിതാ താരം അത്തരം ഒരു പരീക്ഷണം നടത്തുകയാണ്. അതിൻറെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫ്രഞ്ച് പാചകരീതി ആയ ഫ്ലാംബെ ആണ് താരം പരീക്ഷിച്ചത്.

[**https://www.instagram.com/reel/CayptQWlV_V/**](https://www.instagram.com/reel/CayptQWlV_V/)

മത്സ്യം ആണ് താരം പാചകം ചെയ്തത്. എന്തായാലും പാചക വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബനാന സ്വീറ്റ് ഡിഷ് ആണ് ഫ്ളാംബെയിൽ താരം ഒരുക്കിയത്. സുഹൃത്തായ ജോസ് തോമസിൻ്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ പാചകം. എന്തായാലും വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സമീർ ഹംസയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബറോസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. നിധി കാക്കുന്ന ഭൂതത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. താരം തന്നെയാണ് ഇതിൽ ബറോസ് എന്ന വേഷം അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30356/mohanlal-with-spark-cooking-video)