---
title: "'അറബിക് കുത്ത്'; 'ബീസ്റ്റ്' ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍"
english_title: "'Arabic kuth'; Activists announce 'Beast' audio launch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30247/arabic-kuth-activists-announce-beast-audio-launch"
published_at: "2022-03-07T10:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62259872cfc88_vijay.jpg"
keywords: []
---

# 'അറബിക് കുത്ത്'; 'ബീസ്റ്റ്' ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

> **Lead Summary:** വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ​ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

## Article Content

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ​ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തി. ഈ അവസരത്തിൽ ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 20 ന് ചെന്നൈയിൽ നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഡിയോ ലോഞ്ച് ​ഗംഭീരമായി നടത്താനാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ദളപതി ആരാധകരും ഇതിന്റെ ഭാഗമാകും, സംസ്ഥാനത്തുടനീളമുള്ള വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് പരിപാടിയുടെ ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/30247/arabic-kuth-activists-announce-beast-audio-launch)