ഇപ്പോള്‍ ഇതാ സെറ്റില്‍ നിന്നുള്ള പുതിയ വിശേഷങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത് . ഐജി ഗീത പ്രഭാകരുടെ വേഷത്തിൽ ആശ ശരത്തിനെ ചിത്രങ്ങളിൽ കാണാം.വരുണിന്റെ കൊലപാതകം കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതോടെ ഐജി ഗീത പ്രഭാകർ ജോലിയിൽ നിന്നും രാജിവയ്ക്കുന്നതായി ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ ഉണ്ട് .
വീണ്ടും പൊലീസ് വേഷത്തിൽ ആശ ശരത്ത് എത്തുമ്പോൾ രണ്ടാം ഭാഗത്തിൽ കൂടൂതൽ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.രണ്ടാം ഭാഗത്തിൽ ഗീതയ്ക്കൊപ്പം ഭർത്താവ് പ്രഭാകറായി സിദ്ദിഖും എത്തുന്നുണ്ട്.
പൊലീസ് വേഷത്തിലെത്തുന്ന മുരളി ഗോപിയാണ് ദൃശ്യം 2വിലെ മറ്റൊരു സർപ്രൈസ് കാസ്റ്റിങ്.ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
The movie was directed by Jeethu Joseph and starred Mohanlal in the lead role