---
title: "റോഷനോട് അന്ന് ദേഷ്യം തോന്നി; ശ്രീവിദ്യ  "
english_title: "Roshan and Srividya's interview is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30195/roshan-and-srividyas-interview-is-now-going-viral-on-social-media"
published_at: "2022-03-06T22:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224eed5b249c_sree.jpg"
keywords: []
---

# റോഷനോട് അന്ന് ദേഷ്യം തോന്നി; ശ്രീവിദ്യ  

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍മാജിക് റിയാലിറ്റി ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സിനിമയിലൂടെയാണ് അഭിനയരംഗത്ത് ചുവട് വയ്ക്കുന്നതെങ്കിലും ശ്രീവിദ്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് സ്റ്റാര്‍ മാജിക് ആണ്.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍മാജിക് റിയാലിറ്റി ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സിനിമയിലൂടെയാണ് അഭിനയരംഗത്ത് ചുവട് വയ്ക്കുന്നതെങ്കിലും ശ്രീവിദ്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് സ്റ്റാര്‍ മാജിക് ആണ്.

ശ്രീവിദ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷന്‍ മാത്യൂ, അന്ന ബെന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് പ്രധാന വേത്തില്‍ എത്തുന്നത്. വൈശാഖ് ആണ് സിനിമയുടെ സംവിധായകന്‍. മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

**

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് റോഷനും ശ്രീവിദ്യയും ഒന്നിച്ചെത്തിയ അഭിമുഖമാണ്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും എത്തിയത്. ചിത്രീകരണത്തിനിടെ റോഷനോട് ദേഷ്യം തോന്നിയ സന്ദര്‍ഭം ഉണ്ടായി എന്നാണ് ശ്രീവിദ്യ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റോഷനോട് ദേഷ്യം തോന്നിയ സന്ദര്‍ഭം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീവിദ്യയുടെ രസകരമായ മറുപടി. താരങ്ങളുടെ അഭിമുഖം വൈറല്‍ ആയിട്ടുണ്ട്.

ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ...**

'' ഒരു സീന്‍ നടന്നു കൊണ്ടായിരിക്കുകയായിരുന്നു. ഡയലോഗ് കാണാതെ പഠിക്കണം. അത്യവശ്യം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം ഇവരെല്ലാം സീനിയര്‍ താരങ്ങളാണ്, എന്റെ തെറ്റ് കൊണ്ട് ഒരു റീടേക്ക് വരരുതെന്ന തനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.ക്ലൈമാസ് പോഷനിലെ ഡയലോഗ്‌സ് കാണാതെ പഠിച്ചു. ഒരു തവണ റിഹേഴ്‌സല്‍ ചെയ്തു.

അത് കഴിഞ്ഞപ്പോള്‍ ചേട്ടന്‍ വന്നു വൈശാഖ് ഏട്ടനോട് ചോദിച്ചു'' വൈശാഖ് ഏട്ടാ... ഈ ഡയലോഗ് ശരിക്കും ഇങ്ങനെ അല്ലല്ലോ.. ഇങ്ങനെ പറയേണ്ട കാര്യമില്ലല്ലോ എന്ന്'' അതോടെ ആ ഡയലോഗ് ഒഴിവാക്കി; ശ്രീവിദ്യ പറഞ്ഞു. ആര്‍ക്കായാലും ദേഷ്യം വരില്ലേ എന്നും റോഷനോട് ചോദിക്കുന്നുമുണ്ട്.

സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ് എന്നായിരുന്നു റോഷന്റെ മറുപടി. ഈ അഭിമുഖം കഴിഞ്ഞിട്ട് എന്നോട് തന്നെ ആ ഡയലോഗ് എന്നോട് തന്നെ പറഞ്ഞ് കേള്‍പ്പിച്ചോ? ഞാന്‍ റിയാക്റ്റ് ചെയ്യാമെന്നും നടന്‍ പറയുന്നു. ശ്രീവിദ്യയുമായുള്ള നല്ല സീനുകളെ കുറിച്ചും റോഷന്‍ പറയുന്നുണ്ട്.

ഒരു കോമിക് ടൈമിങ്ങുളള ഒരു അഭിനേതാവിനോടൊപ്പം കോമഡി ചെയ്യാന്‍ പറ്റുന്നത് വളരെ രസമുളള കാര്യമാണ്. ശ്രീവീദ്യയ്‌ക്കൊപ്പമുളള ഫസ്റ്റ് സീന്‍ സൂപ്പര്‍ ആയിരുന്നുവെന്നും റോഷന്‍ പറയുന്നു. റോഷനില്‍ നിന്ന് എന്ത് പഠിച്ചുവെന്നു ശ്രീവിദ്യയോട് വീണ ചോദിക്കുന്നുണ്ട്.

നല്ല കാര്യങ്ങള്‍ ഒന്നും പഠിച്ചില്ല എന്നായിരുന്നു നടനെ ട്രോളി കൊണ്ട് ആദ്യം പറഞ്ഞത്. പിന്നീട് തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് റോഷന്‍ ആണെന്നും ശ്രീവിദ്യ വെളിപ്പെടുത്തി. സുഹൃത്തുക്കളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. 

റിയല്‍ ലൈഫില്‍ നൈറ്റ് ഡ്രൈവിന് പോയി ഇതുപോലെ പണി കിട്ടിയ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും വീണ ഇരുവരോടും ചോദിക്കുന്നുണ്ട്. കോളേജില്‍ പഠിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റോഷന്റെ മറുപടി. എന്നാല്‍ സംഭവം എന്താണെന്ന പറഞ്ഞില്ല. ഇതുപോലത്തെ പണി ആയിരുന്നില്ല വേറെ ടൈപ്പ് ആയിരുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ റൂള്‍ ബ്രേക്ക് ചെയ്യുന്നത് ഓക്കെയാണെന്ന് തോന്നുമല്ലോ അത്തരത്തിലുളള പണി ആയിരുന്നു. താന്‍ മണ്ടത്തരങ്ങളൊന്നും അങ്ങനെ കാണിക്കാറില്ല എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. ഇനി ഒരു നൈറ്റ് ഡ്രൈവിന് പോയാല്‍ ഏട്ടനോടൊപ്പം പോകുമെന്നും താരം പറഞ്ഞു.

കാരണം എവിടെ എത്തിയോ എത്തിയോ എന്ന് വീട്ടുകാര്‍ ചോദിക്കില്ല. പോയിട്ട് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാം. തനിക്ക് ഒറ്റയ്ക്ക് പോകാന്‍ ആണ് ഇഷ്ടമെന്നാണ് റോഷന്‍ നൈറ്റ് ഡ്രൈവിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്''. 

### Related Links & Sources
- [Original Story Source](https://moviemax.in/news/30195/roshan-and-srividyas-interview-is-now-going-viral-on-social-media)