---
title: "തമിഴിൽ ശശികുമാറിനൊപ്പം അപ്പാനി ശരത്"
english_title: "Appani Sarath with Sasikumar in Tamil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3018/appani-sarath-with-sasikumar-in-tamil"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6107901574586_appani shartth.jpg"
keywords: []
---

# തമിഴിൽ ശശികുമാറിനൊപ്പം അപ്പാനി ശരത്

> **Lead Summary:** സുബ്രഹ്മണ്യപുരം, നാടോടികൾ തുടങ്ങി നിരവധി തമിഴ് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ശശികുമാര്‍. 'മാസ്റ്റേഴ്സ്' എന്ന മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം നായകനാകുന്ന പുതിയ തമിഴ് സിനിമയിൽ സൂപ്പര്‍ ഹിറ്റ് ചിത്രം 'അങ്കമാലി ഡയറീസ്' ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ മലയാളികള്‍ ഏറ്റെടുത്ത അപ്പാനി ശരത് പ്രധാന വേഷത്തിലെത്തുകയാണ്.

## Article Content

സുബ്രഹ്മണ്യപുരം, നാടോടികൾ തുടങ്ങി നിരവധി തമിഴ് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ശശികുമാര്‍. 'മാസ്റ്റേഴ്സ്' എന്ന മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം നായകനാകുന്ന പുതിയ തമിഴ് സിനിമയിൽ സൂപ്പര്‍ ഹിറ്റ് ചിത്രം 'അങ്കമാലി ഡയറീസ്' ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ മലയാളികള്‍ ഏറ്റെടുത്ത അപ്പാനി ശരത് പ്രധാന വേഷത്തിലെത്തുകയാണ്.

മിഴിൽ കഴുഗു, ബെൽബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകളൊരുക്കിയ സത്യ ശിവയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന സിനിമ സെന്തൂർ ഫിലിംസിന്‍റെ ബാനറിൽ ടി ഡി രാജയാണ് നിർമ്മിക്കുന്നത്.

താനിതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്ന് അപ്പാനി ശരത് പറഞ്ഞു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം സമയം മലയാളത്തോട് പറഞ്ഞു. സിനിമയുടെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കാനാരിക്കുകയുമാണ്. മുഴുനീള വേഷമാണ് ചിത്രത്തിൽ തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

വിവിധ ലെയേഴ്സ് ഉള്ള മാസ് കഥാപാത്രമാണ് ചിത്രത്തിലേത്. ഈ സിനിമയിലൂടെ തമിഴിൽ തനിക്ക് ഏറെ ശോഭിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനീസ് സംവിധാനം ചെയ്യുന്ന പഗൈവനുക്ക് അരുവൈ എന്ന സിനിമയ്ക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. രാജ ഭട്ടാചാര്യയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാം സിഎസ് ആണ് സംഗീത സംവിധാനം. ശ്രീകാന്ത് പി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.

അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിൻ, ലൗ എഫ് എം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അപ്പാനി ശരത് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. അമല എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. മാലിക് ആണ് അപ്പാനി അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

പ്യാലി, മിഷൻ സി, ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം, ചാരം, ബെർനാർഡ്, മിയ കുൽപ്പ തുടങ്ങിയ സിനിമകളും കാളിയാർ കോട്ടേജ് എന്ന വെബ് സീരീസും ജല്ലിക്കെട്ട് പശ്ചാത്തലത്തിലൊരുങ്ങുന്നൊരു ചിത്രവും അപ്പാനി ശരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. അപ്പാനി ശരത് സംവിധായകനും നായകനുമായെത്തുന്ന ഭാര്യ രേഷ്മ നായികയായെത്തുന്ന മോണിക്ക എന്ന വെബ് സീരീസും യൂട്യൂബിൽ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3018/appani-sarath-with-sasikumar-in-tamil)