---
title: "ആ സെക്‌സ് രംഗത്തിൽ അവനും ഉണ്ടായിരുന്നല്ലോ, അവനെ വിമർശിക്കാത്തത് എന്ത് കൊണ്ട്; രാധിക ആപ്തെ"
english_title: "He was also in that sex scene, why not criticize him; Radhika Apte"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30170/he-was-also-in-that-sex-scene-why-not-criticize-him-radhika-apte"
published_at: "2022-03-06T21:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224d5fb3c1c0_VIRAL.jpg"
keywords: []
---

# ആ സെക്‌സ് രംഗത്തിൽ അവനും ഉണ്ടായിരുന്നല്ലോ, അവനെ വിമർശിക്കാത്തത് എന്ത് കൊണ്ട്; രാധിക ആപ്തെ

> **Lead Summary:** നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാധിക ആപ്തെ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. 

## Article Content

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് രാധിക ആപ്തെ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. 

ഹിന്ദി, തമിഴ്, മറാത്തി, മലയാളം, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനേത്രിയാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

താരം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിക്കുന്നത് 2009 ൽ പുറത്തിറങ്ങിയ അന്തഹീൻ എന്ന ബംഗാളി സിനിമയിലൂടെയാണ്. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടുകൂടി താരം ഓൾ ഇന്ത്യൻ ലെവൽ അറിയപ്പെട്ടു. 2015 ൽ ഫഹദ് ഫാസിൽ നായകനായി വിനോദ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹരം എന്ന സിനിമയിലൂടെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

2016 ൽ താരം അഭിനയിച്ച പാർച്ട് എന്ന സിനിമ വളരെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിൽ ലജ്ജോ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

സ്വന്തം ശരീരം പ്രകടിപ്പിക്കുന്ന രംഗം ഈ സിനിമയിൽ താരം അഭിനയിച്ചിരുന്നു. ആ സമയത്ത് ഈ സിനിമ വളരെ ചർച്ചയായിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു സിനിമയുടെ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന താരത്തിന് പുതിയ ചിത്രത്തിലെ രംഗങ്ങളെ കുറിച്ചാണ് ഇപ്പോഴുള്ള വിവാദം.

രാധിക ആപ്‌തെയുടേയും ദേവ് പട്ടേലിന്റേയും സെക്‌സ് രംഗങ്ങൾ ഈ സിനിമയിലുണ്ട്. ആ രംഗങ്ങൾ മാത്രം എടുത്തുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് താരമിപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 

”ദ വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിന് പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ്” എന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ സെക്സ് രംഗങ്ങൾ ആചരിക്കുമ്പോൾ അത് താരത്തിന് പേരിൽ മാത്രമാണ് പ്രചരിക്കുന്നത് എന്നും ആ രംഗങ്ങളിൽ ഞാൻ മാത്രമല്ലല്ലോ എന്നും താരം തുറന്നു പറയുന്നുണ്ട്.

”പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്‌തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?” എന്നായിരുന്നു താരം ചോദിച്ചത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ചോദ്യവും നിലപാടും പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് വാക്കുകൾ പ്രചരിച്ചു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30170/he-was-also-in-that-sex-scene-why-not-criticize-him-radhika-apte)