---
title: "മലയാളത്തിന് അഭിമാന മുഹൂര്‍ത്തം; 'ഭീഷ്മ 'ഓസ്‌ട്രേലിയന്‍ റിലീസിന്"
english_title: "Proud moment for Malayalam; 'Bhishma' for Australian release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30158/proud-moment-for-malayalam-bhishma-for-australian-release"
published_at: "2022-03-06T20:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224cf32107d6_bheeshma.jpg"
keywords: []
---

# മലയാളത്തിന് അഭിമാന മുഹൂര്‍ത്തം; 'ഭീഷ്മ 'ഓസ്‌ട്രേലിയന്‍ റിലീസിന്

> **Lead Summary:** മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വം ചരിത്ര വിജയം നേടി ഇപ്പോഴും ഹൗസ്ഫുള്‍ ആയി തുടരുകയാണ്. രാജ്യത്തിന് പുറത്തും വമ്പന്‍ അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്.

## Article Content

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വം ചരിത്ര വിജയം നേടി ഇപ്പോഴും ഹൗസ്ഫുള്‍ ആയി തുടരുകയാണ്. രാജ്യത്തിന് പുറത്തും വമ്പന്‍ അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. എംകെഎസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവര്‍ സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതല്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എംകെഎസ് ഗ്രൂപ്പ് അറിയിച്ചു. മലയാളികള്‍ക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തയ്യാറാവുന്നതെന്നാണ് റിപ്പോര്‍ട്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/30158/proud-moment-for-malayalam-bhishma-for-australian-release)