വലുതാകുമ്പോള്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ മനസിലാക്കും; മനസ് തുറന്ന് സണ്ണി ലിയോണ്‍

വലുതാകുമ്പോള്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ മനസിലാക്കും; മനസ് തുറന്ന് സണ്ണി ലിയോണ്‍
2022-03-06T20:20:00 | By Susmitha Surendran

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ബോളിവുഡിലെത്തിയ സണ്ണി ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയായിരുന്നു സണ്ണിയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി.

ഇപ്പോഴിതാ സണ്ണി മലയാളത്തിലൊരു മുഴുനീള സിനിമയുടെ അണിയറയിലുമാണ്. തന്നെക്കുറിച്ച് മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലുമുള്ള ഇമേജിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സണ്ണി ലിയോണ്‍.



ഗ്ലാമറസ് താരം എന്ന നിലയില്‍ മാത്രമാണ് സണ്ണി ലിയോണിനെ മിക്കവരും കണക്കാക്കുന്നത്. എന്നാല്‍ താന്‍ ഈ ഇമേജിനെ തകര്‍ക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നാണ് സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇന്നുവരെ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും ഒന്നും തകര്‍ക്കാനും മാറ്റാനും ഞാന്‍ തയ്യാറായിട്ടില്ല. പരിണാമത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. പ്രായമാകുന്തോറും, കാലം പിന്നിടുന്തോറും, ഇന്‍ഡസ്ട്രിയില്‍ കുറച്ച് കാലം പിന്നിടുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളില്‍ മാറ്റമുണ്ടാകും.



എനിക്ക് ലഭിച്ച് ചേര്‍ന്നിട്ടുള്ള പല വര്‍ക്കുകളും ആ പരിണാമത്തെ സൂചിപ്പിക്കുന്നതാണ്. ചില ഫിലിം മേക്കര്‍മാരോ നിര്‍മ്മാതാക്കളോ എന്നില്‍ എന്തോ കണ്ടത് കൊണ്ടാണത്. വിക്രം എന്നില്‍ എന്തോ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനാമികയില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയത്. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടേയും നമ്പര്‍ അദ്ദേഹത്തിന്റെ ഫോണിലുണ്ട്. എന്നിട്ടും അദ്ദേഹം എന്നെയാണ് അനാമികയ്ക്കായി വിളിച്ചത്. സണ്ണി പറയുന്നു.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കാറുണ്ടെന്ന് നേരത്തെ സണ്ണി പറഞ്ഞിരുന്നു. സ്റ്റാന്റ് അപ്പ് കോമഡിയിലൂടെയായിരുന്നു സണ്ണിയുടെ തുറന്നു പറച്ചില്‍ ഇതേക്കുറിച്ചും സണ്ണി മനസ് തുറക്കുന്നുണ്ട്. ആ സ്റ്റാന്റ് അപ്പ് കോമഡി ചെയ്യുന്ന സമയത്ത് ഞാന്‍ കൂടുതല്‍ ചിന്തിച്ചിരുന്നില്ല.



ആളുകള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് ഒരിക്കലും അറിയാനാകില്ല. അവരുടെ ഉദ്ദേശം മോശമാണെങ്കില്‍, നമ്മളെക്കുറിച്ച് എന്തെങ്കിലും നുണ എഴുതാന്‍ അവര്‍ തീരുമാനിച്ചാല്‍ അതില്‍ നമുക്ക് ചെയ്യാനൊന്നുമില്ല. നമ്മള്‍ പറയുന്നതില്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, മീഡിയ എന്ത് കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നതല്ല ഞാന്‍ പറയുന്നതെന്നാണ് സണ്ണിയുടെ നിലപാട്.

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ തന്നെ ബാധിക്കാറില്ലെന്നും സണ്ണി പറയുന്നു. നേരത്തെ അങ്ങനെയായിരുന്നില്ല. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ ലോകവും എന്നെ തളര്‍ത്തിക്കളഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എന്തിനാണ് ആളുകള്‍ അങ്ങനെ പറയുന്നതെന്ന് മനസിലാക്കിയേ മതിയാകൂ.

അവര്‍ എല്ലാവരേയും കുറിച്ച് അങ്ങനെയാണ് സംസാരിക്കുക. പതിയെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗനിക്കാതെയായി. ഞാന്‍ അത് ശാസ്ത്രീയവും സൈക്കോളജിക്കലുമായി തന്നെ നേരിടാന്‍ ആരംഭിച്ചുവെന്നാണ് താരം പറയുന്നത്. 



ഞാനും ഡാനിയേലും ഇന്ത്യയിലേക്ക് ആദ്യം വന്നപ്പോള്‍, ഞാന്‍ ഇവിടെ ജോലി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍, ഞങ്ങള്‍ക്ക് ഉപദേശം നല്‍കാനോ സഹായിക്കാനോ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ പുറത്ത്് നിന്നുമുള്ളവരായതിനാല്‍ അത് സാധാരണയാണ്. ഞങ്ങള്‍ ഇവിടെ വന്ന് ജോലി ചെയ്യാന്‍ തുടങ്ങിയവരായിരുന്നു.

സ്ഥിരമായി ജോലി ചെയ്തു കൊണ്ടിരുന്നതാണ് ഞങ്ങളെ സഹായിച്ചത്. നന്നായാലും ഇല്ലെങ്കിലും ഞാന്‍ തുടര്‍ച്ചയായി സിനിമകളും പ്രൊജ്ക്ടുകളും ചെയ്തു കൊണ്ടിരുന്നു. വിജയം ഞാന്‍ ഗൗനിച്ചിരന്നില്ല. ആളുകള്‍ കാണാന്‍ തയ്യാറാണെങ്കില്‍, അവര്‍ക്ക് ആകാംഷ നല്‍കാന്‍ സാധിച്ചാല്‍ എന്നെങ്കിലും ജയിക്കുമെന്നുറപ്പായിരുന്നു. തുടക്കത്തില്‍ വലിയ വെല്ലുവിളിയായിരുന്നു.

പക്ഷെ ഞാന്‍ ഉറച്ചു തന്നെ മുന്നോട്ട് നീങ്ങുകയായിരുന്നു. എന്നും സണ്ണി പറയുന്നു. തന്റെ സിനിമകള്‍ മക്കള്‍ ഭാവിയില്‍ കാണേണ്ടതാണെന്ന് കരുതി സെലക്ഷനില്‍ മാറ്റം വരുത്താറുണ്ടോ എന് ചോദ്യത്തിനും സണ്ണി മറുപടി പറയുന്നുണ്ട്. ഇല്ലെന്നാണ് സണ്ണി പറയുന്നത്.. ഞാന്‍ എന്താണോ ചെയ്യുന്നത് അതില്‍ ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ വളരാനാണ് ശ്രമിക്കുന്നത്.

ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും. മുതിര്‍ന്നൊരാള്‍ എന്ന നിലയില്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ അംഗീകരിക്കും. ഇതുവരെ ഞാന്‍ ചെയ്തതൊക്കെ കാണാനും മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല. അനാമികയില്‍ വയലന്‍സാണുള്ളത്. ചിത്രത്തിന്റെ ട്രെയിലര്‍ ഞാന്‍ അവരെ കാണിച്ചിരുന്നു. ഞങ്ങളുടെ വീട്ടില്‍ നോ ഗണ്‍ പോളിസിയാണ്. കളിപ്പാട്ട തോക്കുളോ പിച്ച്ക്കാരി തോക്കുകളോ പോലുമില്ല. കുട്ടികളെ അഹിംസക്കാരായി വളര്‍ത്താനാണ് ശ്രമിക്കുന്നത്. ട്രെയിലര്‍ കണ്ടതും അവര്‍ ചോദിക്കുന്നത്രയും തോക്കുകളെ കുറിച്ചായിരുന്നുവെന്നാണ് സണ്ണി പറയുന്നത്. 

Content Highlight: Sunny Leone's interview goes viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup