മലയാളികൾക്കും തെന്നിന്ത്യൻ സിനിമാ ആരാധകർക്കും പ്രിയങ്കരിയാണ് ഭാവന. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിൽ വിവിധ പോസുകളിൽ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളിൽ കാണാനാവുക.
മൃദുല മുരളി, ഷഫ്‌ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി തെന്നിന്ത്യൻ ആരാധകരും ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയുടുത്ത് ഭാവന പങ്കുവച്ച ചിത്രങ്ങളും ലഹങ്ക ധരിച്ചു പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.
2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.
Content Highlight: Imagination shining in Anarkali; Fans taking pictures


































