---
title: "'ഹൃദയം' കണ്ട് അറിയാതെ കണ്ണുനിറഞ്ഞു; പ്രണവിനെ കുറിച്ച് സായി കുമാർ"
english_title: "Now, the words of actor Sai Kumar about the film are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30136/now-the-words-of-actor-sai-kumar-about-the-film-are-getting-attention"
published_at: "2022-03-06T19:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224bba08ac4a_PRANAV.jpg"
keywords: []
---

# 'ഹൃദയം' കണ്ട് അറിയാതെ കണ്ണുനിറഞ്ഞു; പ്രണവിനെ കുറിച്ച് സായി കുമാർ

> **Lead Summary:** പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

## Article Content

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

> ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ സായി കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. "ലാ​ഗ് അടിപ്പിക്കാത്ത ചിത്രമാണ് വിനീതിന്റെ ഹൃദയം.

ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. എന്താണ് പ്രണവ് തന്ന ഫീൽ എന്നൊന്നും എനിക്കറിയില്ല. അവനെ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി. ആ ഇന്റർവെൽ പോഷനൊക്കെ വല്ലാത്ത വല്ലാത്തൊരു മൊമന്റ് ആയിരുന്നു. വിനീതിനെയും പ്രണവിനെയും ഹ​ഗ് ചെയ്യണം.

> പ്രണവിന്റെ ചില കണ്ണുകളുടെ എക്സ്പ്രഷനുകൾ ഉണ്ടല്ലോ, ലാൽ സാർ തന്നെയാണ് കേട്ടോ. കടപ്പുറത്ത് വച്ച് പോരുന്നോ എന്റെ കൂടെ എന്ന ഡയലോ​ഗോക്കെ ചോദിക്കുന്നത് വല്ലത്തൊരു ഫീലാണ്. ജിത്തുവിന്റെ പടത്തിൽ കണ്ട അപ്പുവെ അല്ലാന്ന് തോന്നിപ്പോയി", സായി കുമാർ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തിയത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.

'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30136/now-the-words-of-actor-sai-kumar-about-the-film-are-getting-attention)