---
title: "പുത്തൻ ലുക്കിൽ ജയറാം; ഇതേതാ ഈ കൊച്ചു പയ്യനെന്ന് വിജയ് യേശുദാസ്"
english_title: "Jayaram in new look; Vijay Yesudas says this is the little boy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3008/jayaram-in-new-look-vijay-yesudas-says-this-is-the-little-boy"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61060da7af6cb_Untitled-1.jpg"
keywords: []
---

# പുത്തൻ ലുക്കിൽ ജയറാം; ഇതേതാ ഈ കൊച്ചു പയ്യനെന്ന് വിജയ് യേശുദാസ്

> **Lead Summary:** ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ജയറാം. മെലിഞ്ഞു കൂടുതൽ ചെറുപ്പമായ ജയറാമിനെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാവുക.

## Article Content

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ജയറാം. മെലിഞ്ഞു കൂടുതൽ ചെറുപ്പമായ ജയറാമിനെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാവുക.

രമേഷ് പിഷാരടിയും വിജയ് സേതുപതിയും അടക്കമുള്ളവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഇതേതാ ഈ കൊച്ചു പയ്യനെന്നാണ് വിജയ് യേശുദാസിന്റെ ചോദ്യം.

മുൻപും, അല്ലു അർജുന്റെ തെലുങ്ക് ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു ജയറാം. 13 കിലോ ഭാരമാണ് അന്ന് ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്.

പുതിയ ലുക്കും ഏതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ എന്ന് വ്യക്തമല്ല. എന്തായാലും ആരാധകർ ഇതിനകം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

‘പുത്തം പുതു കാലൈ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ജയറാമിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ഈ ചിത്രത്തിൽ ഉർവശിയും കാളിദാസ് ജയറാമും കല്യാണി പ്രിയദർശനും ജയറാമിനൊപ്പം അഭിനയിച്ചിരുന്നു.

ജയറാം കുചേലനായി അഭിനയിച്ച സംസ്കൃത സിനിമ ‘നമോ’യയും അടുത്തിടെ റിലീസ് ചെയ്തിരുന്നു. തെലുങ്കിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3008/jayaram-in-new-look-vijay-yesudas-says-this-is-the-little-boy)