---
title: "ജോജുവിനെ നായകനാക്കി ലാല്‍ജോസ്; സോളമന്‍റെ തേനീച്ചകള്‍ വരുന്നു"
english_title: " JoJu's new movie 'Solamante theneechakal' is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30010/jojus-new-movie-solomonstheneechakal-is-coming"
published_at: "2022-03-06T07:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224178706964_film.jpg"
keywords: []
---

# ജോജുവിനെ നായകനാക്കി ലാല്‍ജോസ്; സോളമന്‍റെ തേനീച്ചകള്‍ വരുന്നു

> **Lead Summary:** മ്യാവൂവിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ജോജു ജോര്‍ജ് . സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സോളമന്‍റെ തേനീച്ചകള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. സോളമനായി എത്തുന്നത് ജോജുവാണ്.

## Article Content

മ്യാവൂവിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ജോജു ജോര്‍ജ് . സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സോളമന്‍റെ തേനീച്ചകള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. സോളമനായി എത്തുന്നത് ജോജുവാണ്.

സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എല്‍ ജെ ഫിലിംസിന്‍റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്‍റെ രചന. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു.

[**https://www.facebook.com/photo.php?fbid=521724592645556&set=a.196155111869174&type=3**](https://www.facebook.com/photo.php?fbid=521724592645556&set=a.196155111869174&type=3)

ജോജുവിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോണി ആന്‍റണിയാണ്. കൂടാതെ മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോ നായിക നായകനിലെ വിജയികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത് വിദ്യാസാ​ഗര്‍ ആണ്.

ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗർ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസുമായി വീണ്ടും ഒന്നിക്കുന്നു എന്നതും സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ സവിശേഷതയാണ്. ഛായാ​ഗ്രഹണം അജ്മല്‍ സാബുവും എഡിറ്റിം​ഗ് രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വ്വഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30010/jojus-new-movie-solomonstheneechakal-is-coming)