---
title: "മഹേഷ് ബാബുവിനൊപ്പം കീര്‍ത്തി സുരേഷ്, ചിത്രം തിയറ്ററുകളിലേക്ക്"
english_title: "Keerthi Suresh with Mahesh Babu to hit theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3001/keerthi-suresh-with-mahesh-babu-to-hit-theaters"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61052f5145910_fu.jpg"
keywords: []
---

# മഹേഷ് ബാബുവിനൊപ്പം കീര്‍ത്തി സുരേഷ്, ചിത്രം തിയറ്ററുകളിലേക്ക്

> **Lead Summary:** മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷ് ബാബു.

ആന്ധയിലെ സംക്രാന്തി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2022 ജനുവരി 22ന് ആണ് ചിത്രത്തിന്റെ റിലീസ്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷൻ എന്റര്‍ടെയ്‍ൻമെന്റാകും ചിത്രമെന്നാണ് മഹേഷ് ബാബു പറയുന്നത്. അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനാകുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പരശുറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/3001/keerthi-suresh-with-mahesh-babu-to-hit-theaters)