---
title: "ബാബു നമ്പൂതിരിയുടെ അവിസ്മരണീയ കഥാപാത്രമെത്തുന്നു;  മോസ്കൊ കവല ഒരുങ്ങി"
english_title: "Babu Namboothiri's unforgettable character arrives; Moscow intersection ready"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3000/babu-namboothiris-unforgettable-character-arrives-moscow-intersection-ready"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61054a43da92e_Untitled-1.jpg"
keywords: []
---

# ബാബു നമ്പൂതിരിയുടെ അവിസ്മരണീയ കഥാപാത്രമെത്തുന്നു;  മോസ്കൊ കവല ഒരുങ്ങി

> **Lead Summary:** ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യ ഇവൻറ് ടീം ബാനറിൽ, ബിനോയി വേളൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന, മോസ്കൊ കവല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി .

## Article Content

ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യ ഇവൻറ് ടീം ബാനറിൽ, ബിനോയി വേളൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന, മോസ്കൊ കവല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി .

ബാബു നമ്പൂതിരി മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ യുവ നടൻ ദാവീദ് ജോൺ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമവതരിപ്പിക്കുന്നു. നീർമാതളം പൂത്തപ്പോൾ ഫെയിം പ്രീതി ചിത്രത്തിലുണ്ട്, രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ചീഫ്അസോസിയേറ്റ് ഡയറക്ടർ പരിചയസമ്പന്നനായ അനിൽ മാത്യുവാണ്.

മലയാളത്തിലെ പ്രാധാനതാരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൻ്റെ ഗാനരചനയും, സംഗീതവും, നിർവ്വഹിച്ചിരിക്കുന്നത് ബൈജു ചിറ്റക്കാട്ടാണ്.ഓഗസ്റ്റ് മാസം റിലീസിങ്ങിന് ഒരുങ്ങുന്നു.

ബാബു നമ്പൂതിരി, ദാവീദ് ജോൺ, പി ആർ ഹരിലാൽ, പ്രദീപ് നായർ, അജീഷ് കോട്ടയം, ജമിനി ജോസഫ്, ഡോ. അനീസ് മുസ്തഫ, മാത്യു ജോർജ്, സോമു മാത്യു, നിസാർ ബാവ, മഹേഷ്‌ കോട്ടയം, അനന്തു, ശിവകമി കൈമൾ, പ്രീതി ജിനു, അനീഷ അനീഷ്‌, പ്രിയദർശിനി, കുമാരി വേദ സനൂജ് എന്നിവരാണ് അഭിനേതാക്കൾ.നീര്‍മാതളം പൂത്തപ്പോള്‍ ഫെയിം പ്രീതി ചിത്രത്തിലുണ്ട് .

ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് അനിൽ മാത്യു, എഡിറ്റിംഗ് സോബി എഡിറ്റ്ലൈൻ, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മായന്നൂർ, മേക്കപ്പ് രാജേഷ് ജയൻ, ആർട്ട്‌ ജയകുമാർ, സാബു എം രാമൻ.

വസ്ത്രലങ്കാരം ജയമോൾ,വരികൾ ജയകുമാർ കെ പവിത്രൻ, ബിന്ദു ബൈജു. സംഗീതം ബൈജു ചിറ്റക്കാട്,അസോസിയേറ്റ് ഡയറക്ടർ ബിനിൽ, രതീഷ് കൃഷ്ണ.

അസോസിയേറ്റ് ക്യാമറ ബിനു പനച്ചിക്കാട് കളറിസ്റ്റ് നിതിൻ കെ രാജ്, ടൈറ്റിൽ രാധാകൃഷ്ണൻ ക്രിയേറ്റീവ് മൈൻഡ്, ഡിസൈൻ ജോബിൻ ജോൺ, മനോജ്‌ തിരുമംഗലം, സ്റ്റുഡിയോ പിയാനോ ഡിജിറ്റൽ,പി ആർ ഒ ജി ശ്രീകുമാർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3000/babu-namboothiris-unforgettable-character-arrives-moscow-intersection-ready)