---
title: "അഭിമാനത്തോടെ പറയും, ഞാന്‍ അന്നും ഇന്നും അമലേട്ടന്റെ അസിസ്റ്റന്റ്: സൗബിന്‍ ഷാഹിര്‍"
english_title: "I am proud to say, then and now, Amalettan's Assistant: Saubin Shahir"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29977/i-am-proud-to-say-then-and-now-amalettans-assistant-saubin-shahir"
published_at: "2022-03-05T21:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223829675939_soubin.jpg"
keywords: []
---

# അഭിമാനത്തോടെ പറയും, ഞാന്‍ അന്നും ഇന്നും അമലേട്ടന്റെ അസിസ്റ്റന്റ്: സൗബിന്‍ ഷാഹിര്‍

> **Lead Summary:** അന്നും ഇന്നും എന്നും അമലേട്ടന്റെ അസിസ്റ്റന്റാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുമെന്ന് സൗബിന്‍ ഷാഹിര്‍. ഭീഷ്മ പര്‍വത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അമല്‍ നീരദിന്റെ ഒരു വീഡിയോ പങ്കുവച്ചാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

## Article Content

അന്നും ഇന്നും എന്നും അമലേട്ടന്റെ അസിസ്റ്റന്റാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുമെന്ന് സൗബിന്‍ ഷാഹിര്‍. ഭീഷ്മ പര്‍വത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അമല്‍ നീരദിന്റെ ഒരു വീഡിയോ പങ്കുവച്ചാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

അമല്‍ നീരദിന്റെ ബിഗ് ബിയില്‍ അദ്ദേഹത്തിന്റെ സംവിധാന സഹായിയുടെ റോളിലാണ് സൗബിന്‍ സിനിമാ ലോകത്ത് എത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ മഴ പെയ്യിക്കുന്ന സൗബിന്റെ ചിത്രം ഏറെ ചര്‍ച്ചയായതാണ്.

പിന്നീട് അന്‍വറിലും അമല്‍ നീരദിന്റെ സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചു. അഞ്ച് സുന്ദരികള്‍ സിനിമയിലെ അമല്‍ നീരദിന്റെ ‘കുള്ളന്റെ ഭാര്യ’യില്‍ പൂവാലനായി പ്രത്യക്ഷപ്പെട്ട സൗബിന് ഇയ്യോബിന്റെ പുസ്‌കത്തിലും അമല്‍ നല്ലൊരു വേഷം കരുതിവച്ചിരുന്നു.

ദുല്‍ഖര്‍ നായകനായ സിഐഎയിലും സൗബിന്‍ എത്തി. ഭീഷ്മ പര്‍വത്തില്‍ അജാസ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29977/i-am-proud-to-say-then-and-now-amalettans-assistant-saubin-shahir)