---
title: "ചുംബിക്കാനും ഷർട്ട് അഴിക്കാനും മടിയാണ്; പ്രഭാസ് "
english_title: "Lazy to kiss and take off shirt; Prabhas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29968/lazy-to-kiss-and-take-off-shirt-prabhas"
published_at: "2022-03-05T20:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62237a632967f_prabhas.jpg"
keywords: []
---

# ചുംബിക്കാനും ഷർട്ട് അഴിക്കാനും മടിയാണ്; പ്രഭാസ് 

> **Lead Summary:** ബാഹുബലി നായകന്‍ പ്രഭാസിന്റെ പുതിയ ചിത്രം രാധേ ശ്യാം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് പതിനൊന്ന് മുതലായിരിക്കും സിനിമയുടെ റിലീസ്. പ്രഭാസിനൊപ്പം പൂജ ഹെഡ്‌ഹെയും നായികയായി അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം.

## Article Content

ബാഹുബലി നായകന്‍ പ്രഭാസിന്റെ പുതിയ ചിത്രം രാധേ ശ്യാം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് പതിനൊന്ന് മുതലായിരിക്കും സിനിമയുടെ റിലീസ്. പ്രഭാസിനൊപ്പം പൂജ ഹെഡ്‌ഹെയും നായികയായി അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം.

അതേ സമയം ചിത്രത്തിലെ നായിക-നായകന്മാരുടെ പ്രണയരംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനകം പുറത്ത് വന്ന ട്രെയിലറില്‍ പ്രണയാതുരമായ ദൃശ്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.

മുന്‍പ് പല സിനിമകളില്‍ പ്രഭാസ് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് സൂപ്പര്‍താരം പറയുന്നത്. അത്തരത്തില്‍ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് പ്രഭാസ് പറഞ്ഞ വിവരം അറിയാം.

'ഇതൊരു പ്രണയകഥയാണ്. സംവിധായകന്‍ അങ്ങനെയാണ് എഴുതിയത്. അതിനാല്‍ എനിക്ക് നോ പറയാന്‍ പോലും കഴിയില്ല. ഒരു വാണിജ്യ സിനിമയില്‍ നമുക്ക് അത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ പ്രണയകഥകളില്‍ അത് ആവശ്യമാണ്.

ഇപ്പോള്‍ പോലും, ചുംബന രംഗങ്ങള്‍ ചെയ്യുമ്പോഴും ഷര്‍ട്ട് അഴിക്കുമ്പോഴും എനിക്ക് അസ്വസ്ഥത തോന്നാറുണ്ട്. സെറ്റില്‍ എത്ര പേരുണ്ടെന്ന് ഞാന്‍ പരിശോധിച്ചതിന് ശേഷം ആളുകല്‍ കൂടുതലുണ്ടെങ്കില്‍ നമുക്ക് മറ്റെവിടെയെങ്കിലും പോയി ചെയ്യാം എന്നാവും ഞാന്‍ പറയുക. ഛത്രപതി എന്ന ചിത്രത്തിലും സിനിമയുടെ സെറ്റില്‍ നിന്നും ഷര്‍ട്ട് അഴിച്ച് മാറ്റാന്‍ രാജമൗലി സാര്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. എന്നും നടന്‍ പറയുന്നു. 

രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ബാഹുബലി എന്നൊരറ്റ സിനിമയിലൂടെ വലിയ താരപദവി നേടിയ നടനാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ബോക്സോഫീസിൽ വിപ്ലവം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ബോക്സോഫീസിൽ ആദ്യമായി ആയിരം കോടി നേടിയ സിനിമയാണെന്ന പ്രത്യേകതയും ബാഹുബലിയ്ക്ക് ഉണ്ടായിരുന്നു. പിന്നീട് താരമൂല്യം വർദ്ധിച്ചതോടെ പ്രതിഫലത്തിൻ്റെ കാര്യത്തിലും പ്രഭാസ് ഒന്നാമത് എത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/29968/lazy-to-kiss-and-take-off-shirt-prabhas)