---
title: "അവര്‍ ഞങ്ങളെഫോളോ  ചെയ്യുന്നുണ്ടായിരുന്നു, പന്തികേട് മനസ്സിലാക്കി; അനുഭവം തുറന്നുപറഞ്ഞ് ഇന്ദ്രജിത്ത്"
english_title: "They were following us, Indrajith shared his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29940/they-were-following-us-indrajith-shared-his-experience"
published_at: "2022-03-05T18:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62235b95a7cdc_indrajith.jpg"
keywords: []
---

# അവര്‍ ഞങ്ങളെഫോളോ  ചെയ്യുന്നുണ്ടായിരുന്നു, പന്തികേട് മനസ്സിലാക്കി; അനുഭവം തുറന്നുപറഞ്ഞ് ഇന്ദ്രജിത്ത്

> **Lead Summary:** വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രം നൈറ്റ് ഡ്രൈവിന്റെ വിശേഷങ്ങള്‍ പങ്കിടുന്നതിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

## Article Content

വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രം നൈറ്റ് ഡ്രൈവിന്റെ വിശേഷങ്ങള്‍ പങ്കിടുന്നതിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

നൈറ്റ് ഡ്രൈവിനിടയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇന്ദ്രജിത്ത് പറഞ്ഞത്. . 2 ബൈക്കിലായി 6 പേര്‍ ഞങ്ങളെ ഫോളോ ചെയ്തിരുന്നു. എന്തിനാണ് അവര്‍ വന്നതെന്നൊന്നും മനസിലായിരുന്നില്ല.

എന്തോ പന്തികേട് മനസിലാക്കി ഞങ്ങള്‍ സ്ഥലം വിടുകയായിരുന്നു. നൈറ്റ് ഡ്രൈവിന്റെ ഷൂട്ട് സമയത്ത് ഉറക്കം കുറച്ച് പണിയായിരുന്നു. രാവിലെ മക്കള്‍ സ്‌കൂളില്‍ പോവാന്‍ എഴുന്നേല്‍ക്കുന്ന സമയത്താണ് ഞാന്‍ വീട്ടിലേക്ക് എത്തുന്നത്.

അവര് ബൈ പറഞ്ഞ് പോവും. വൈകിട്ടാണ് അവരെ കാണുന്നത്. പറഞ്ഞ ഡേറ്റിന് തന്നെ പൂര്‍ത്തിയാക്കാനായ ആദ്യ സിനിമയാണ് നൈറ്റ് ഡ്രൈവ് എന്നായിരുന്നു വൈശാഖിന്റെ കമന്റ്. സി ഐ ബെന്നി മൂപ്പനെന്നാണ് ചിത്രത്തിലെ ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29940/they-were-following-us-indrajith-shared-his-experience)