---
title: "'ഇതെന്തു ഭാവം?', പൃഥ്വിരാജിന്റെയും നസ്രിയയുടെയും ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു"
english_title: "'What does this look like?', Fans ask after seeing the photo of Prithviraj and Nazriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2994/what-does-this-look-like-fans-ask-after-seeing-the-photo-of-prithviraj-and-nazriya"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6104e9a8ea02e_hbh.jpg"
keywords: []
---

# 'ഇതെന്തു ഭാവം?', പൃഥ്വിരാജിന്റെയും നസ്രിയയുടെയും ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

> **Lead Summary:** മലയാളിക്ക് കുസൃതി കാട്ടുന്ന ഒരു കുട്ടിയെ പോലെയാണ് നസ്രിയ. സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസം പലപ്പോഴും നസ്രിയയുടെ ഫോട്ടോകളിലും കാണാറുണ്ട്.

## Article Content

മലയാളിക്ക് കുസൃതി കാട്ടുന്ന ഒരു കുട്ടിയെ പോലെയാണ് നസ്രിയ. സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസം പലപ്പോഴും നസ്രിയയുടെ ഫോട്ടോകളിലും കാണാറുണ്ട്.

തമാശയോടെയുള്ള ഫോട്ടോകള്‍ നസ്രിയ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സുപ്രിയ മേനോന് ജന്മദിന ആശംസകള്‍ നേര്‍ന്നുള്ള ഫോട്ടോയും അത്തരത്തിലുള്ളതാണ്.

പൃഥ്വിരാജിനും സുപ്രിയയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേക തരത്തില്‍ മുഖം ഗോഷ്‍ടി കാണിക്കുന്നു.

എന്തായാലും ഒട്ടേറെ പേരാണ് സുപ്രിയയ്‍ക്കും ആശംസകളുമായി എത്തുന്നത്. ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാർട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നുവെന്നും നസ്രിയ എഴുതിയിരിക്കുന്നു.

പൃഥ്വിരാജും കഴിഞ്ഞ ദിവസം തന്നെ സുപ്രിയയ്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. നസ്രിയയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ഒരു തെലുങ്ക് ചിത്രമാണ്.

നാനിയുടെ നായികയായിട്ടാണ് നസ്രിയ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്റെ സുന്ദരാനികി എന്നാണ് സിനിമയുടെ പേര്. നസ്രിയ ഇതാദ്യമായിട്ടാണ് ഒരു തെലുങ്ക് ചിത്രത്തില്‍ നായികയാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2994/what-does-this-look-like-fans-ask-after-seeing-the-photo-of-prithviraj-and-nazriya)