---
title: "സണ്ണി ലിയോണിനൊപ്പം സിനിമ ചെയ്യുന്നത് എളുപ്പമാണ്, ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീജിത്ത് വിജയൻ"
english_title: "Filming with Sunny Leone is easy, with director Sreejith Vijayan sharing his shooting experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2993/filming-with-sunny-leone-is-easy-with-director-sreejith-vijayan-sharing-his-shooting-experience"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6104e27d5faed_sunn.jpg"
keywords: []
---

# സണ്ണി ലിയോണിനൊപ്പം സിനിമ ചെയ്യുന്നത് എളുപ്പമാണ്, ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീജിത്ത് വിജയൻ

> **Lead Summary:** ബോളിവുഡ് താരം സണ്ണി ലിയോണ്‍ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഐറ്റം ഡാന്‍സിലാണ് സണ്ണി പെര്‍ഫോം ചെയ്തത്.

## Article Content

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഐറ്റം ഡാന്‍സിലാണ് സണ്ണി പെര്‍ഫോം ചെയ്തത്.

ഇപ്പോള്‍ മറ്റൊരു മലയാള ചിത്രത്തിലും സണ്ണി ലിയോണ്‍ നായികയായി അഭിനയിക്കുകയാണ്.

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍.

വര്‍ക്കിന്റെ കാര്യത്തില്‍ അത്രയും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ആളാണ് സണ്ണി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്. 

സണ്ണി ലിയോണ്‍ വളരെ പ്രൊഫഷണലാണ്. സെറ്റില്‍ സമയത്തിന് എത്തുന്ന കാര്യത്തിലും കഥാപാത്രത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണിലിസം കാണാനാകും.

തന്റെ വര്‍ക്കിനെ കുറിച്ച് അവര്‍ വളരെ സീരിയസാണ്. ഷൂട്ടിന് മുന്‍പ് ഞങ്ങള്‍ ഒരു വര്‍ക്ക് ഷോപ്പ് വെച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ കാര്യമായി വര്‍ക്ക് ഷോപ്പുകള്‍ നടത്താറില്ല.

പക്ഷെ ഈ വര്‍ക്ക് ഷോപ്പ് ഷൂട്ടിംഗ് വേഗത്തില്‍ നടത്താന്‍ ഞങ്ങളെ ഏറെ സഹായിച്ചു. 

ഒരാഴ്ചത്തെ വര്‍ക്ക് ഷോപ്പില്‍ സണ്ണി ലിയോണ്‍ പൂര്‍ണ്ണമായും പങ്കെടുത്തിരുന്നു. വര്‍ക്ക് ഷോപ്പില്‍ വെച്ച് കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തതു കൊണ്ട് തന്നെ ഷൂട്ടിംഗ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

സണ്ണ ലിയോണിനെ പോലെയുള്ള ഇത്രയും വലിയ താരം ആയിരുന്നെങ്കിലും ഷൂട്ടിംഗ് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞതായിട്ടും ശ്രീജിത്ത് വിജയന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2993/filming-with-sunny-leone-is-easy-with-director-sreejith-vijayan-sharing-his-shooting-experience)