മൂത്രം വെറുതെ കളയണ്ട കണ്ണിൽ ഒഴിച്ചേക്ക്‌, മരുന്നുകളൊന്നും ഉപയോ​ഗിക്കാതെ വൃത്തിക്കാൻ ഇതാണ് നല്ലത്! വീഡിയോയുമായി യുവതി

മൂത്രം വെറുതെ കളയണ്ട കണ്ണിൽ ഒഴിച്ചേക്ക്‌, മരുന്നുകളൊന്നും ഉപയോ​ഗിക്കാതെ വൃത്തിക്കാൻ ഇതാണ് നല്ലത്! വീഡിയോയുമായി യുവതി
Jun 28, 2025 11:44 PM | By Athira V

( moviemax.in) പൂനെയിൽ നിന്നുള്ള നൂപുർ പിറ്റി എന്ന യുവതി സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ഞെട്ടിക്കുന്നത്. മിക്കവരും തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന്റെയും സെൽഫ് കെയറിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട് അല്ലേ? എന്നാൽ, പിറ്റി പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ട് എന്തെല്ലാം കാണണം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

തന്റെ കണ്ണിന്റെ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് പിറ്റി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അവർ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് മെഡിസിൻ ഫ്രീ ലൈഫ് കോച്ച് എന്നാണ്. മരുന്നുകളൊന്നും ഉപയോ​ഗിക്കാതെ പ്രകൃതിദത്തമായ മാർ​ഗങ്ങളാണ് എന്നും പറഞ്ഞാണ് അവർ പല കാര്യങ്ങളും പരിചയപ്പെടുത്തുന്നതും. ഈ വീഡിയോയിൽ പിറ്റി പറയുന്നത് എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണുകൾ കഴുകുന്നത് എന്നാണ്.

https://x.com/theliverdr/status/1937803909839651077

രാവിലെയുള്ള ആദ്യത്തെ മൂത്രമാണ് എടുക്കേണ്ടത് എന്നും അത് എങ്ങനെയാണ് മുഴുവനായും കണ്ണിനുള്ളിലാക്കേണ്ടത് എന്നുമൊക്കെയാണ് പിറ്റി തന്റെ വീഡിയോയിൽ കാണിക്കുന്നത്.

നിരവധി അവാര്‍ഡുകള്‍ നേടിയ ഹെപ്പറ്റോളജിസ്റ്റ് കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് (TheLiverDoc), ഇതിന്റെ ഒരു വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദയവായി നിങ്ങളുടെ മൂത്രം കണ്ണിനുള്ളിലാക്കരുതെന്നും മൂത്രം അണുവിമുക്തമല്ല എന്നും പറഞ്ഞുകൊണ്ടാണ് ഡോക്ടർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി കാഴ്ച്ചക്കാരും പിറ്റിയെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങളും നിർദ്ദേശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത് എന്നാണ് പലരും ചോദിച്ചത്.






pune woman shares video cleaning eyes own urine doctor warns

Next TV

Related Stories
ങേ...കരയാനുള്ള മുറിയോ...? തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള മുറി

Aug 6, 2025 12:32 PM

ങേ...കരയാനുള്ള മുറിയോ...? തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള മുറി

തിരുവനന്തപുരത്തെ കൈരളി തിയേറ്ററിലെ കരയാനുള്ള...

Read More >>
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall