---
title: "വിനയ് ഫോര്‍ട്ടിന്‍റെ 'വാതില്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  അവതരിപ്പിച്ച് ദുല്‍ഖര്‍"
english_title: "Vinay Fort's 'Door'; Dulquer presents the first look poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2991/vinay-forts-door-dulquer-presents-the-first-look-poster"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6104d8db1bf22_Untitled-1.jpg"
keywords: []
---

# വിനയ് ഫോര്‍ട്ടിന്‍റെ 'വാതില്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  അവതരിപ്പിച്ച് ദുല്‍ഖര്‍

> **Lead Summary:** വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതിലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

## Article Content

വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതിലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ദുല്‍ഖര്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. കൃഷ്‍ണ ശങ്കറും അനു സിത്താരയുമാണ് ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്പാര്‍ക്ക് പിക്ചേഴ്സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്‍മിനു തുടങ്ങിയവരും അഭിനയിക്കുന്നു.

ഷംനാദ് ഷബീര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവന്‍. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ് ജോണ്‍കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി. പ്രോജക്ട് ഡിസൈനർ റഷീദ് മസ്താൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്ട്.

കല സാബു റാം. മേക്കപ്പ് അമല്‍ ചന്ദ്രന്‍. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. പരസ്യകല യെല്ലോ ടൂത്ത്‍സ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്താ പ്രചരണം എഎസ് ദിനേശ്.

ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ 'മാലിക്' ആണ് വിനയ് ഫോര്‍ട്ടിന്‍റെ അവസാന റിലീസ്.

ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹേഷ് നാരായണന്‍ ചിത്രത്തില്‍ 'ഡേവിഡ് ക്രിസ്‍തുദാസ്' എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിച്ചത്.

കഥാപാത്രം അദ്ദേഹത്തിന് അഭിനന്ദനങ്ങളും നേടിക്കൊടുത്തിരുന്നു. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ നിവിന്‍ പോളി ചിത്രം 'കലഹം കാമിനി കലഹ'മാണ് വിനയ് ഫോര്‍ട്ടിന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2991/vinay-forts-door-dulquer-presents-the-first-look-poster)