---
title: "ഞാനവർക്ക് ഒരുപകാരവും ചെയ്തിട്ടില്ല; ആരാധകരെ കുറിച്ച് മമ്മൂട്ടി"
english_title: "I have done no good to them; Mammootty talks about fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29907/i-have-done-no-good-to-them-mammootty-talks-about-fans"
published_at: "2022-03-05T16:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62233d749ea87_mamootty.jpg"
keywords: []
---

# ഞാനവർക്ക് ഒരുപകാരവും ചെയ്തിട്ടില്ല; ആരാധകരെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** ആരാധകരെ എന്നും ചേർത്തുനിർത്തുന്നവരാണ് ഭൂരിഭാ​ഗം അഭിനേതാക്കളും. പ്രായ വ്യത്യാസമെന്യേ ആരാധകരോട് ഇടപഴകുന്ന, സംസാരിക്കുന്ന താരങ്ങളുടെ വീഡിയോകൾ നിരവധി തവണ പുറത്തുവന്നിട്ടുമുണ്ട്.

## Article Content

ആരാധകരെ എന്നും ചേർത്തുനിർത്തുന്നവരാണ് ഭൂരിഭാ​ഗം അഭിനേതാക്കളും. പ്രായ വ്യത്യാസമെന്യേ ആരാധകരോട് ഇടപഴകുന്ന, സംസാരിക്കുന്ന താരങ്ങളുടെ വീഡിയോകൾ നിരവധി തവണ പുറത്തുവന്നിട്ടുമുണ്ട്.

ഒരു നടന്റെ പുതിയ സിനിമ വരാൻ പോകുന്നുവെന്ന് അറിയുന്നത് മുതൽ പോസ്റ്ററൊട്ടിക്കാനും ഫ്ലക്സടിക്കാനുമൊക്കെ ധൃതി കാട്ടുന്നവരാണ് ആരാധകർ. സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെ കുറിച്ച് മമ്മൂട്ടി(Mammootty) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

> ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാ​ഗ്യമെന്നാണ് മമ്മൂട്ടി പറയുന്നത്. ഭീഷ്മ പര്‍വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് ദുബായിയിലെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം. "ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്.

> പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്", എന്നാണ് മമ്മൂട്ടി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29907/i-have-done-no-good-to-them-mammootty-talks-about-fans)