---
title: "'അല്ലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇഷ്‍ടമല്ലെന്ന് അറിയാം, ഇന്ന് അത് ലോകം കാണട്ടെ', സുപ്രിയയോട് പൃഥ്വി"
english_title: "'I know I don't like posting Alli's photo, let the world see it today', Prithviraj told Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2989/i-know-i-dont-like-posting-allis-photo-let-the-world-see-it-today-prithviraj-told-supriya"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6104d3ff03fce_Untitled-1.jpg"
keywords: []
---

# 'അല്ലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇഷ്‍ടമല്ലെന്ന് അറിയാം, ഇന്ന് അത് ലോകം കാണട്ടെ', സുപ്രിയയോട് പൃഥ്വി

> **Lead Summary:** പൃഥ്വിരാജിനെ എന്ന പോലെ പ്രേക്ഷകര്‍ക്ക് പരിചയമാണ് സുപ്രിയ മേനോനെയും. സുപ്രിയ മേനോനിലൂടെയും പലപ്പോഴും പൃഥ്വിരാജിന്റെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയാറുള്ളത്.

## Article Content

പൃഥ്വിരാജിനെ എന്ന പോലെ പ്രേക്ഷകര്‍ക്ക് പരിചയമാണ് സുപ്രിയ മേനോനെയും. സുപ്രിയ മേനോനിലൂടെയും പലപ്പോഴും പൃഥ്വിരാജിന്റെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയാറുള്ളത്.

പൃഥ്വിരാജിന്റെ സിനിമ വിശേഷങ്ങള്‍ സുപ്രിയ മേനോൻ ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് ഭാര്യ സുപ്രിയ മേനോന്റെ ജന്മദിനത്തില്‍ മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

എന്റെ പ്രണയമേ സന്തോഷകരമായ ജന്മദിന ആശംസകള്‍. എല്ലാ ഉയര്‍ച്ച താഴ്‍ചകളിലും എന്നെ മുറുകെ പിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ സ്‍ത്രീ, കര്‍ശനക്കാരിയായ അമ്മ (ഭാര്യയും).

എന്റെ ജീവിതത്തില്‍ എന്നും കരുത്തോടെയുള്ള നിന്നെ ഞാൻ സ്‍നേഹിക്കുന്നുവെന്ന് എഴുതിയ പൃഥ്വിരാജ് സുപ്രിയയുടെയും മകള്‍ അലംകൃതയുടെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

നിന്നെ ഞാൻ വല്ലാതെ സ്‍നേഹിക്കുന്നുവെന്നാണ് ഭാര്യ സുപ്രിയയോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നത് നീ ഇഷ്‍ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം. പക്ഷെ, നിന്റെയും നമ്മുടെ കുഞ്ഞിന്റെയും എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ത്രോബാക്ക് ചിത്രം ലോകം കാണട്ടെയെന്ന് ഞാൻ വിചാരിച്ചുവെന്നും പൃഥ്വിരാജ് എഴുതുന്നു.

മാധ്യമപ്രവര്‍ത്തകയെന്ന നിലയിലാണ് സുപ്രിയ മേനോൻ കരിയര്‍ തുടങ്ങിയത്. ഇന്ന് മലയാളത്തിലെ മുൻനിര നിര്‍മാതാവുമാണ് സുപ്രിയ മേനോൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2989/i-know-i-dont-like-posting-allis-photo-let-the-world-see-it-today-prithviraj-told-supriya)