---
title: "നന്ദുവിനെ ഏൽപ്പിച്ചത് കൊണ്ട് എനിക്ക് കിട്ടി, 106നെ വിശ്വസിച്ചു, പക്ഷെ ആ മുറിയിൽ വെച്ചായിരുന്നു മരണം; കൽപ്പന പിന്തുടർന്ന വിശ്വാസം"
english_title: "kalpana believed number bring her luck actor nandu once shared"
publisher: "moviemax.in"
canonical_url: "https://moviemax.in/news/298818/kalpana-believed-number-bring-her-luck-actor-nandu-once-shared"
published_at: "2025-06-27T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e45bc305c1_kal.jpg"
keywords: []
---

# നന്ദുവിനെ ഏൽപ്പിച്ചത് കൊണ്ട് എനിക്ക് കിട്ടി, 106നെ വിശ്വസിച്ചു, പക്ഷെ ആ മുറിയിൽ വെച്ചായിരുന്നു മരണം; കൽപ്പന പിന്തുടർന്ന വിശ്വാസം

> **Lead Summary:** ** കോ**മ‍ഡി ചെയ്യുന്ന നടൻമാർ ഒരുപാടുണ്ടെങ്കിലും നടിമാരിൽ കുറച്ച് പേർക്കേ കോമഡി ചെയ്ത് സ്വീകാര്യത നേടാനായിട്ടുള്ളൂ. അക്കാര്യത്തിൽ ഏത് കോമഡി നടിക്കും മുന്നിലായിരുന്നു അന്തരിച്ച കൽപ്പന. ജ​ഗതി-കൽപ്പന കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. ജ​ഗതിക്ക് ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച് തകർക്കാൻ പറ്റുന്ന നടിയായിരുന്നു കൽപ്പന. എന്നാൽ തന്നിലെ അഭിനേത്രിയെ പൂർണമായും ഉപയോ​ഗപ്പെടുത്താൻ കഴിയുന്നില്ലെന്ന വിഷമം അക്കാലത്ത് കൽപ്പനയ്ക്കുണ്ടായിരുന്നു.

## Article Content

** കോ**മ‍ഡി ചെയ്യുന്ന നടൻമാർ ഒരുപാടുണ്ടെങ്കിലും നടിമാരിൽ കുറച്ച് പേർക്കേ കോമഡി ചെയ്ത് സ്വീകാര്യത നേടാനായിട്ടുള്ളൂ. അക്കാര്യത്തിൽ ഏത് കോമഡി നടിക്കും മുന്നിലായിരുന്നു അന്തരിച്ച കൽപ്പന. ജ​ഗതി-കൽപ്പന കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. ജ​ഗതിക്ക് ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച് തകർക്കാൻ പറ്റുന്ന നടിയായിരുന്നു കൽപ്പന. എന്നാൽ തന്നിലെ അഭിനേത്രിയെ പൂർണമായും ഉപയോ​ഗപ്പെടുത്താൻ കഴിയുന്നില്ലെന്ന വിഷമം അക്കാലത്ത് കൽപ്പനയ്ക്കുണ്ടായിരുന്നു.

കൽപ്പനയുടെ മരണ വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. 50ാം വയസിൽ ഹൃദയാഘാതം കാരണമാണ് കൽപ്പന മരിച്ചത്. 2016 ലായിരുന്നു വിയോ​ഗം. ഹെെദരാബാദിൽ ഷൂട്ടിം​ഗിനെത്തിയ കൽപ്പന ഹോട്ടൽമുറിയിൽ വെച്ചാണ് മരിക്കുന്നത്. കൽപ്പനയെക്കുറിച്ച് നടൻ നന്ദു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റേതായ ചില വിശ്വാസങ്ങൾ കൽപ്പന പിന്തുടർന്നിരുന്നെന്നാണ് നന്ദു പറഞ്ഞത്.

കൽപ്പനയ്ക്ക് ചില ശീലങ്ങളുണ്ട്. 106 എന്ന റൂം വേണം കൽപ്പനയ്ക്ക്. ആകെ കൂട്ടുമ്പോൾ ഏഴ് വരികയും നടുവിൽ പൂജ്യവും വേണം. രണ്ട് പ്രാവശ്യം ഷോയ്ക്ക് പോയപ്പോഴും ഞാൻ കോർഡിനേറ്റർ കൂടിയായിരുന്നു. ചെല്ലുന്ന സ്ഥലത്തെല്ലാം റിസപ്ഷനിൽ ചെന്ന് റൂം അലോക്കേറ്റ് ചെയ്യുമ്പോൾ ആദ്യം തന്നെ കൽപ്പനയ്ക്കുള്ള റൂം കൊടുക്കും. സന്തോഷമായി, അത് നന്ദുവിനെ ഏൽപ്പിച്ചത് കൊണ്ട് എനിക്ക് കിട്ടി എന്ന് പറയും. ആദ്യത്തെ താക്കോൽ കൽപ്പനയ്ക്ക് കൊടുത്ത ശേഷമാണ് അമ്പിളി ചേട്ടനുൾപ്പെടെയുള്ളവർക്ക് കൊടുക്കുക. ഭാ​ഗ്യ നമ്പർ എന്ന് പറഞ്ഞി‌ട്ടാണ് 106 കൽപ്പന താമസിക്കുന്നത്. പക്ഷെ നിർഭാ​ഗ്യമെന്ന് പറയട്ടെ 106ാം നമ്പർ മുറിയിൽ വെച്ചാണ് നടി മരിച്ചതെന്നും നന്ദു അന്ന് പറഞ്ഞു.

സംവിധായകൻ അനിലായിരുന്നു കൽപ്പനയുടെ ഭർത്താവ്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. ശ്രീസംഖ്യ എന്നാണ് കൽപ്പനയുടെയും അനിലിന്റെയും മകളുടെ പേര്. കൽപ്പനയു‌ടെ അമ്മയ്ക്കും സഹോദരി കലാരഞ്ജിനിക്കുമൊപ്പമാണ് ശ്രീസംഖ്യയുള്ളത്. അമ്മയെ പോലെ അഭിനയത്തോടാണ് ശ്രീസംഖ്യക്ക് താൽപര്യം. അഭിനയ രം​ഗത്ത് ഇതിനോടകം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. കൽപ്പനയുടെ സഹോദരി ഉർവശിയുടെ മകൾ തേജാലക്ഷ്മിയും അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. സുന്ദരിയായവൾ സ്റ്റെല്ല ആണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ.

കൽപ്പനയെക്കുറിച്ച് അടുത്തിടെ ഉർവശി സംസാരിച്ചിരുന്നു. കൽപ്പന ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും ​ഗൗരവുമുള്ള റോൾ ചെയ്തേനെ. അത്തരം റോളുകൾ നൽകിയതിൽ ഇന്നത്തെ സംവിധായകരോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഉർവശി അന്ന് വ്യക്തമാക്കി. താൻ അവാർഡ് വാങ്ങുന്ന വേദികളിൽ കോമഡി ചെയ്ത ‌നടിയാണ് കൽപ്പന. പലപ്പോഴും ഇത് കൊണ്ട് അവാർഡ് ഫങ്ഷനുകൾക്ക് താൻ പോകാറില്ലായിരുന്നു.

തന്നേക്കാൾ മികച്ച നടിയായിരുന്നു കൽപ്പനയെന്നും ഉർവശി ഒരിക്കൽ പറഞ്ഞി‌ട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കൽപ്പനയ്ക്ക് ആ​ഗ്രഹിച്ചത് പോലെ ശ്രദ്ധേയ റോളുകൾ ലഭിച്ചത്.സ്പിരിറ്റ്, ചാർലി, ദ ഡോൾഫിൻസ്, ബാം​ഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ കൽപ്പന ചെയ്ത റോളുകൾ കയ്യടി നേടി. വെെകാരിക രം​ഗങ്ങളിൽ നടി മികവ് പുലർത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് കൽപ്പന മരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/298818/kalpana-believed-number-bring-her-luck-actor-nandu-once-shared)