---
title: "'ബ്രോ ഡാഡി'യെ അനുകരിച്ച് ഒരു കൊച്ചുമിടുക്കൻ, വീഡിയോ ഏറ്റെടുത്ത് മോഹൻലാല്‍"
english_title: "Mohanlal has taken over the video of a little guy imitating 'Bro Daddy'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29878/mohanlal-has-taken-over-the-video-of-a-little-guy-imitating-bro-daddy"
published_at: "2022-03-05T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62231a8aa8797_bro.jpg"
keywords: []
---

# 'ബ്രോ ഡാഡി'യെ അനുകരിച്ച് ഒരു കൊച്ചുമിടുക്കൻ, വീഡിയോ ഏറ്റെടുത്ത് മോഹൻലാല്‍

> **Lead Summary:** മോഹൻലാല്‍ നായകനായ ചിത്രം 'ബ്രോ ഡാഡി' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു, പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു.

## Article Content

മോഹൻലാല്‍ നായകനായ ചിത്രം 'ബ്രോ ഡാഡി' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു, പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു.

'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ രംഗങ്ങള്‍ ഒരു കൊച്ചു മിടുക്കൻ അനുകരിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ച. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ മകൻ ഷഹ്‍റാനാണ് 'ബ്രോ ഡാഡി' രംഗം അനുകരിച്ചിരിക്കുന്നത്.

'ബ്രോ ഡാഡി' ചിത്രത്തിലെ മോഹൻലാലിന്റെ മാനറിസങ്ങള്‍ അനുകരിക്കുന്ന ഷഹ്‍റാന്റെ വീഡിയോ ഹിറ്റായിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശനും മോഹൻലാലുമൊക്കെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കുകയും ചെയ്‍തു. ഒരു കോമഡി ചിത്രമായിട്ടായിരുന്നു 'ബ്രോ ഡാഡി' എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29878/mohanlal-has-taken-over-the-video-of-a-little-guy-imitating-bro-daddy)