---
title: "രേണു ചേച്ചിയുമായി പ്രശ്നങ്ങൾ ഉണ്ട്? ആ പ്രോഗ്രാമിനു ശേഷം ഞങ്ങൾ വിളിച്ചു സംസാരിച്ചിട്ടൊന്നുമില്ല, പക്ഷേ..; അനുമോള്‍"
english_title: "serial actor anumol says about renusudhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/298769/serial-actor-anumol-says-about-renusudhi"
published_at: "2025-06-27T10:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e26e8acc7d_anumol.jpg"
keywords: []
---

# രേണു ചേച്ചിയുമായി പ്രശ്നങ്ങൾ ഉണ്ട്? ആ പ്രോഗ്രാമിനു ശേഷം ഞങ്ങൾ വിളിച്ചു സംസാരിച്ചിട്ടൊന്നുമില്ല, പക്ഷേ..; അനുമോള്‍

> **Lead Summary:** ** അ**വാർഡ് വേദിയിൽ മിനിസ്ക്രീൻ താരം അനുമോളെ കണ്ടപ്പോൾ രേണു സുധി മൈൻഡ് ചെയ്തില്ല എന്ന തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു.

## Article Content

** അ**വാർഡ് വേദിയിൽ മിനിസ്ക്രീൻ താരം അനുമോളെ കണ്ടപ്പോൾ രേണു സുധി മൈൻഡ് ചെയ്തില്ല എന്ന തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു.

''വീഡിയോ ഞാനും കണ്ടിരുന്നു, രേണു ചേച്ചിയും ഞാനും തമ്മിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ പറയുന്ന വിഷയം ഉണ്ടാകുന്നതിന്റെ തലേദിവസം എന്നെ പുള്ളിക്കാരി വിളിച്ചിട്ടുണ്ടായിരുന്നു. മോൾ ആ പ്രോഗ്രാമിന് വരുന്നുണ്ടോ. ഞാനും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട് എന്നു പറഞ്ഞതാണ് വിളിച്ചത്. അവിടെ വന്നപ്പോഴും ഞങ്ങൾ സംസാരിച്ചതാണ്. ഞാൻ ഒരു സംവിധായകന്റെ മുപ്പതാം വർഷത്തെ ആഘോഷത്തിലാണ് പങ്കെടുത്തത്. ചേച്ചി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്- അനുമോള്‍ വിശദമാക്കി. അന്ന് ചേച്ചിക്ക് ഒരു അവാർഡും ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തലേദിവസം എന്നെ വിളിക്കില്ലല്ലോ- അനുമോള്‍ വ്യക്തമാക്കി.

ആ വീഡിയോയിൽ ചേച്ചിയുടെ മുഖം ഞാനും ശ്രദ്ധിച്ചു. മനുഷ്യൻ അല്ലേ, എന്തെങ്കിലും വിഷമത്തിൽ ഇരുന്നതാകാം. എനിക്ക് അറിയില്ല. അല്ലാതെ ഞാനും ചേച്ചിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ചില കൂട്ടുകാരും എന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന്. ആ പ്രോഗ്രാമിനു ശേഷം ഞങ്ങൾ വിളിച്ചു സംസാരിച്ചിട്ടൊന്നുമില്ല. പക്ഷേ, എന്റെ അറിവിൽ ഞങ്ങൾ തമ്മിൽ ഇതുവരെയും യാതൊരു പ്രശ്നവും ഇല്ല. നമ്മൾ എന്തിനാണ് ഇതൊക്കെ മൈൻഡ് ചെയ്യുന്നത്?'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ അനുക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/298769/serial-actor-anumol-says-about-renusudhi)