---
title: "അനുരാഗ്​ കശ്യപിന്‍റെ ​'ഗോസ്റ്റ്​ സ്​റ്റോറീസ്'; ആന്തോളജി ചിത്രനെതിരെ നെറ്റ്​ഫ്ലിക്​സിന്​ പരാതി"
english_title: "Anurag Kashyap's 'Ghost Stories'; Complaint to Netflix against anthology image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2986/anurag-kashyaps-ghost-stories-complaint-to-netflix-against-anthology-image"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6103d53a2fa15_Untitled-1.jpg"
keywords: []
---

# അനുരാഗ്​ കശ്യപിന്‍റെ ​'ഗോസ്റ്റ്​ സ്​റ്റോറീസ്'; ആന്തോളജി ചിത്രനെതിരെ നെറ്റ്​ഫ്ലിക്​സിന്​ പരാതി

> **Lead Summary:** അനുരാഗ്​ കശ്യപിന്‍റെ ആന്തോളജി ചിത്രമായ ഗോസ്റ്റ്​ ​സ്​​റ്റോറീസ് പ്രദർപ്പിക്കുന്നതിനെതിരെ നെറ്റ്​ഫ്ലിക്​സിൽ പരാതി.ഗർഭം അലസിയതിന്​ ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ്​ പരാതി.

## Article Content

അനുരാഗ്​ കശ്യപിന്‍റെ ആന്തോളജി ചിത്രമായ ഗോസ്റ്റ്​ ​സ്​​റ്റോറീസ് പ്രദർപ്പിക്കുന്നതിനെതിരെ നെറ്റ്​ഫ്ലിക്​സിൽ പരാതി.ഗർഭം അലസിയതിന്​ ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ്​ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി​ രജിസ്റ്റർ ചെയ്​തു. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ്​ ​പുതിയ ഐടി നിയമത്തിലെ മാർഗനിർദേശം.

'ചി​ത്രത്തിന്‍റെ കഥക്ക്​ ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്‍റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്​ത്രീകൾക്ക്​ ഒരു മുന്നറിയിപ്പ്​ നൽകണം' എന്നാണ് പരാതിയിൽ പറയുന്നത്.

നാലു ഹൊറർ ചിത്രങ്ങളാണ്​ ഗോസ്റ്റ്​ സ്​റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അനുരാഗ്​ കശ്യപിനെ കൂടാതെ സോയ അക്​തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്​.

2020 ജനുവരി ഒന്നിനാണ്​ ചിത്രം നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തത്. ശോഭിത ധൂളിപാലയാണ്​ ചിത്രത്തിലെ പ്രധാന താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2986/anurag-kashyaps-ghost-stories-complaint-to-netflix-against-anthology-image)