---
title: "പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്; സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു ?റിപ്പോർട്ട് "
english_title: "Sixteen years of waiting; Surya and Jyothika reunite?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29852/sixteen-years-of-waiting-surya-and-jyothika-reunite"
published_at: "2022-03-05T11:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222f65f4806a_soorya.jpg"
keywords: []
---

# പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്; സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു ?റിപ്പോർട്ട് 

> **Lead Summary:** ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക വീണ്ടും സിനിമകളിൽ സജീവമാകുകയാണ്.

## Article Content

ഒരുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക വീണ്ടും സിനിമകളിൽ സജീവമാകുകയാണ്.

ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ചു അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക നായികാ കഥാപാത്രത്തെ അവതരിപ്പക്കുമെന്നാണ്  റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.

ഇന്ദ്രജ രവിചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയുടെ നിര്‍മ്മാണം.

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നത്. 'സില്ലിന് ഒരു കാതല്‍' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. അതേസമയം,'എതര്‍ക്കും തുനിന്തവനാ'ണ് സൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

മാര്‍ച്ച് 10നാണ് റിലീസ് ചെയ്യും. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്.

വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യയുടെ പുതിയ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29852/sixteen-years-of-waiting-surya-and-jyothika-reunite)