---
title: "'പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു', അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോൻ"
english_title: "'There was not a day that we did not talk to each other', Shwetha Menon in Anil Murali's memory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2985/there-was-not-a-day-that-we-did-not-talk-to-each-other-shwetha-menon-in-anil-muralis-memory"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6103d3795333a_Untitled-1.jpg"
keywords: []
---

# 'പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു', അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോൻ

> **Lead Summary:** നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോൻ പറയുന്നു.അനില്‍ മുരളിയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

## Article Content

നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോൻ പറയുന്നു.അനില്‍ മുരളിയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് ശ്വേതാ മേനോൻ പറയുന്നത്.

അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു എന്നും ശ്വേതാ മേനോന്‍ പറയുന്നു.

വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായ താരമാണ് അനില്‍ മുരളി. 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്.

'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍. തമിഴ് സിനിമകളിലും അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2985/there-was-not-a-day-that-we-did-not-talk-to-each-other-shwetha-menon-in-anil-muralis-memory)