രജനികാന്തിനെ മറികടന്ന് വിജയ്, ജനനായകനില്‍ നടൻ വാങ്ങിയ റെക്കോർഡ് തുക പുറത്ത്

രജനികാന്തിനെ മറികടന്ന് വിജയ്, ജനനായകനില്‍ നടൻ വാങ്ങിയ റെക്കോർഡ് തുക പുറത്ത്
Jun 25, 2025 02:39 PM | By Jain Rosviya

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് ജനനായകൻ. ഇപ്പോൾ നടന്റെ പ്രതിഫലമാണ് പുറത്തു വരുന്നത്. എ ച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ചിത്രത്തിനായി വിജയ്‍ക്ക് ലഭിക്കുക 275 കോടിയാണ് പ്രതിഫലം എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട്

ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്. ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്.



record amount paid by actor vijay Jananayakam revealed

Next TV

Related Stories
ജി വി പ്രകാശ് നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി; ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

Mar 18, 2026 10:36 AM

ജി വി പ്രകാശ് നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി; ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

ജി വി പ്രകാശ് നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി; ചിത്രം മാർച്ച് 27ന്...

Read More >>
'കഥ കേട്ടപ്പോൾ ഉറങ്ങിപ്പോയി'; നാനും റൗഡി താനിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിജയ് സേതുപതി

Mar 15, 2026 02:49 PM

'കഥ കേട്ടപ്പോൾ ഉറങ്ങിപ്പോയി'; നാനും റൗഡി താനിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിജയ് സേതുപതി

നാനും റൗഡി താനിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിജയ്...

Read More >>
Top Stories










News Roundup