---
title: "'നിശബ്‍ദത പാലിക്കണം, ജോലി തുടരുകയാണ്', ശകുൻ ബത്രയുടെ സെറ്റില്‍ നിന്ന് ദീപിക പദുക്കോണ്‍"
english_title: "Deepika Padukone from Shakun Batra's set: 'Keep quiet, work is on'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2982/deepika-padukone-from-shakun-batras-set-keep-quiet-work-is-on"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61039315ec75a_Untitled-3.jpg"
keywords: []
---

# 'നിശബ്‍ദത പാലിക്കണം, ജോലി തുടരുകയാണ്', ശകുൻ ബത്രയുടെ സെറ്റില്‍ നിന്ന് ദീപിക പദുക്കോണ്‍

> **Lead Summary:** ദീപിക പദുക്കോണ്‍ പുതിയ സിനിമയുടെ തിരക്കിലാണ്. ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയാണ് ദീപിക പദുക്കോണ്‍ അഭിനയിക്കുന്നത്. സിനിമ ദീപിക പദുക്കോണ്‍ തന്നെയായിരുന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

ദീപിക പദുക്കോണ്‍ പുതിയ സിനിമയുടെ തിരക്കിലാണ്. ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയാണ് ദീപിക പദുക്കോണ്‍ അഭിനയിക്കുന്നത്. സിനിമ ദീപിക പദുക്കോണ്‍ തന്നെയായിരുന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപോഴിതാ സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്.

നിശബ്‍ദത പാലിക്കണം, ജോലി തുടരുകയാണ് എന്നാണ് ദീപിക ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ശകുൻ ബത്രയുടെ സിനിമയില്‍ നിന്നുള്ള ദീപികയുടെ ആദ്യ ഫോട്ടോയാണ് ഇത്.

ശകുൻ ബത്രയെയും ഫോട്ടോയില്‍ കാണാം. ഫിറ്റ്‍നെസ് ട്രെയിനറായിട്ടാണ് ദീപിക പദുക്കോണ്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രമേയത്തെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ദീപിക പദുക്കോണിന് ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2982/deepika-padukone-from-shakun-batras-set-keep-quiet-work-is-on)