അഹാനയുടെ നിമിഷ് രവി ക്രിസ്ത്യൻ, മൂത്തമകളുടെ വരൻ അന്യ മതസ്ഥനെന്ന് കൃഷ്ണ കുമാർ പറഞ്ഞതിന് കാരണം; ചർച്ചയായി വീഡിയോ

അഹാനയുടെ നിമിഷ് രവി ക്രിസ്ത്യൻ, മൂത്തമകളുടെ വരൻ അന്യ മതസ്ഥനെന്ന് കൃഷ്ണ കുമാർ പറഞ്ഞതിന് കാരണം; ചർച്ചയായി വീഡിയോ
Jun 24, 2025 10:03 AM | By Athira V

( moviemax.in ) അടുത്തിടെ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ്. എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയെ പറ്റിച്ച് മൂന്ന് ജീവനക്കാരികൾ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിയ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. അന്ന് പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്.

അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. എന്റെ അച്ഛൻ കൃഷ്ണകുമാർ നായർ സമുദായാംഗവും അമ്മ സിന്ധു ഈഴവ സമുദായാംഗവുമാണ്. എന്റെ ഭർത്താവ് ബ്രാഹ്മിണാണ്. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന ഞാൻ എങ്ങനെ മറ്റൊരാളെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കും എന്നാണ് ദിയ ചോദിച്ചത്.

പ്രതികളായവർ ജാതി കാർഡ് എടുത്തിട്ടപ്പോൾ കൃഷ്ണകുമാറും പ്രതികരിച്ച് എത്തിയിരുന്നു. ഞാൻ എവിടെയും പറയാറില്ല. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതൊക്കെ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞത് മുതൽ അതിന് പിറകിലെ കാരണത്തിന് പിന്നാലെയായിരുന്നു കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകർ. അഹാന കൃഷ്ണയും ഛായാ​ഗ്രഹകൻ നിമിഷ് രവിയും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.


ഗോസിപ്പുകൾക്ക് ബലം നൽകുന്ന തരത്തിലുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ അഹാനയും നിമിഷും ​പങ്കുവെക്കാറുണ്ട്. മറ്റൊരു മതത്തിൽ നിന്നാണ് അഹാനയുടെ വരനെന്ന് ക‍ൃഷ്ണകുമാർ പറഞ്ഞശേഷം ആ പയ്യൻ നിമിഷ് തന്നെയല്ലേയെന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നും പ്രേക്ഷകർ സംശയിച്ചിരുന്നു. എന്നാൽ അഹാനയുടെ ഭാവി പങ്കാളി നിമിഷ് തന്നെയാണ്.

കൃഷ്ണകുമാർ സംസാരിച്ചത് നിമിഷിനെ ഉദ്ദേശിച്ചാണെന്നും ആരാധകർ തന്നെ കണ്ടെത്തി. പലരും നിമിഷ് ഹിന്ദു മതവിഭാ​ഗത്തിൽപ്പെട്ടയാളാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല നിമിഷ് ക്രിസ്ത്യനാണ്. പേര് തന്നെയാണ് നിമിഷ് ഹിന്ദുവാണെന്ന് ആരാധകർ തെറ്റിദ്ധരിക്കാൻ കാരണമായത്. എന്നാൽ നിമിഷിന്റെ കുടുംബം ക്രിസ്ത്യൻ മതവിശ്വാസികളാണെന്ന് അഹാനയുടെ പഴയ വ്ലോ​ഗുകളിൽ നിന്ന് വ്യക്തമാണ്.

നിമിഷിന്റെ ഏക സഹോദരി നികിതയുടെ വിവാഹ ചടങ്ങിൽ സജീവമായി അഹാന ഉണ്ടായിരുന്നു. ക്രിസ്ത്യൻ കല്യാണ ചടങ്ങുകളിൽ മാത്രം കണ്ട് വരുന്ന മധുരം വെപ്പ് ചടങ്ങ് അഹാനയും സുഹൃത്തുക്കളും ചേർന്നാണ് നിമിഷിന്റെ വീട്ടിൽ സഹോദരി നികിതയ്ക്കായി ഒരുക്കിയത്. നികിതയുടെ വരനും മറ്റൊരു മതസ്ഥനാണെന്നാണ് വെഡ്ഡിങ് വ്ലോ​ഗുകളിൽ നിന്നും വ്യക്തമാകുന്നത്.

അഹാനയുടെ കുടുംബത്തിന്റെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം കരുത്തായി നിമിഷിന്റെ കുടുംബം ഉണ്ടാകാറുണ്ട്. അടുത്തിടെ കൃഷ്ണകുമാറിന്റെ പിറന്നാൾ മക്കൾ നാല് പേരും ചേർന്ന് ആഘോഷമാക്കിയിരുന്നു. അന്ന് നിമിഷിന് എത്താൻ പറ്റിയില്ല. പകരം പിതാവ് രവിയെയാണ് പറഞ്ഞയച്ചത്. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ രവി പറഞ്ഞ വാക്കുകളിൽ തന്നെ ഭാവിയിൽ ബന്ധുക്കളായി ഒരു കുടുംബമായി മാറുമെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു.

തെന്നിന്ത്യയിൽ ഏറ്റവും മാർക്കറ്റുള്ള ഛായാ​ഗ്രഹകന്മാരിൽ ഒരാളാണ് നിമിഷ് രവി. ഇരുവരും കരിയറിനാണ് ഇപ്പോൾ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതിനാലാണ് വിവാഹം വൈകുന്നത്. അഹാനയുടെ വിവാഹത്തിന് മുമ്പ് ശരീരഭാരം കുറച്ച് പെർഫെക്ട് ജോ ലൈൻ വരുത്തിക്കാനുള്ള ശ്രമങ്ങൾ അമ്മ സിന്ധു ആരംഭിച്ച് കഴിഞ്ഞു.

reason behind why krishnakumar said ahanas groom different religion details inside

Next TV

Related Stories
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall