logo

ബോള്‍ഡ് ആയി സംയുക്ത ത്രില്ലര്‍ ചിത്രം 'എരിഡ' യുടെ പോസ്റ്റര്‍ പുറത്ത്

Published at Oct 28, 2020 12:18 PM ബോള്‍ഡ് ആയി സംയുക്ത ത്രില്ലര്‍ ചിത്രം 'എരിഡ' യുടെ പോസ്റ്റര്‍ പുറത്ത്

 വികെ പ്രകാശിന്റെ സംവിധാന മികവില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എരിഡ. സംയുക്ത മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു .സംയുക്തയുടെ വേറിട്ട മേക്കോവര്‍ തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം . പോസ്റ്ററില്‍ നിന്ന് ഇത് വ്യക്തമാണ് .


വെെ വി രാജേഷിന്റെ  തിരക്കഥയിലും  സംഭാഷണത്തിലും ഒരുങ്ങുന്ന ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്നു . എരിഡ എന്നത് ഒരു  ഗ്രീക്ക് പദമാണ്.സംയുക്തയെ കൂടാതെ  നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട് . സിനിമയുടെ  ഛായാഗ്രഹണം എസ് ലോകനാഥന്‍. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിജിത്ത് ഷെെലനാഥാണ് ചിത്രത്തിന്റെ  സം​ഗീതം.

The film, scripted and narrated by VV Rajesh, deals with contemporary events in the context of Greek mythology

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories