'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും, നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും,  നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി
2025-06-22T19:41:00 | By Athira V

കുറച്ച് ദിവസങ്ങളായി രേണു സുധിയുടെ മുൻകാല ജീവിതമാണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. കൊല്ലം സുധിയെ വിവാഹം ചെയ്യും മുമ്പ് രേണു ബിനു എന്നൊരാളെ വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അങ്ങനൊരു വിവാഹം നടന്നതായോ ബിനു എന്നൊരാളെ പരിചയമുള്ളതായോ രേണു ഇതുവരേയും സമ്മതിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ചെന്നിടത്തെല്ലാം രേണു ഒരു പ്രശ്നക്കാരിയായിരുന്നുവെന്നും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് ജീവിതമെന്നും പറയുകയാണ് രേണുവിന്റെ നാട്ടുകാരി.

അതുൽ വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് രേണുവിനെ കുറിച്ചുള്ള നാട്ടുകാരിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. സുധിയുമായി നിരന്തരം രേണു വഴക്കിടുമായിരുന്നുവെന്നും സുധിയെ വീടിന് ചുറ്റും ഓടിക്കുന്നതും ചീത്ത വിളിക്കുന്നതും കേട്ടതായും നാട്ടുകാരി പറയുന്നു. വെൽഡർ ബിനു തന്നെയാണ് രേണു സുധിയുടെ ആദ്യ ഭർത്താവ്. ഞാലിയാൻ കുഴിയിലുള്ളവരെല്ലാം രേണുവിന്റെ വീഡിയോ കാണാറുണ്ട്. എത്ര മൂടിവെച്ചാലും രേണുവിന്റെ വിവാഹം കഴിഞ്ഞതും ഡിവോഴ്സ് നടന്നതുമെല്ലാം നാട്ടുകാർക്ക് അറിയാം. അവരൊക്കെ തന്നെയാണ് കമന്റിടുന്നതും. നാട്ടിലുള്ള ആർക്കും രേണുവിനോട് താൽപര്യമില്ല.

എല്ലാവർക്കും വെറുപ്പാണ്. പക്ഷെ നാട്ടുകാരെല്ലാം സപ്പോർ‌ട്ടാണെന്നാണ് രേണു പറഞ്ഞ് നടക്കുന്നത്. മുപ്പത്തിയഞ്ചിന് മുകളിൽ പ്രായം രേണുവിനുണ്ട്. മുപ്പത്തിരണ്ടെന്ന് കള്ളം പറയുന്നതാണ്. ഏവിയേഷൻ പഠിക്കുകയോ എയർ ഇന്ത്യയിൽ പോവുകയോ ചെയ്തിട്ടില്ല രേണു. സുധിയുമായി രേണു എന്നും വഴക്കായിരുന്നു. രേണുവിനൊപ്പം കൂടിയശേഷമാണ് സുധിക്ക് ഇത്രയേറെ കടം വന്നതെന്ന് തോന്നുന്നു. 

സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കുന്നത് കേട്ടിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്. അത് പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുധി മരിച്ചു. നിന്റെ തല പോവുകയാണെങ്കിൽ ഞാനും അമ്മയും പപ്പയും കൊച്ചും സുഖമായി ജീവിക്കുമെന്നും രേണു പറഞ്ഞു.

ആദ്യ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിൽ രേണുവിന് ജോലി ചെയ്യാൻ മടിയായിരുന്നു. ജ്യൂസും ബിസ്ക്കറ്റും മാത്രമെ കഴിക്കൂ. പിന്നീട് അവിടെ വലിയ വഴക്കായി. ശേഷം ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷെ അതിനുശേഷം ഡിവോഴ്സായി. ബിനു പിന്നീട് വേറെ വിവാഹം കഴിച്ചു എന്നും നാട്ടുകാരി പറയുന്നു. മോശമായ രീതിയിലാണ് നാട്ടുകാരോട് അന്വേഷിച്ചപ്പോൾ രേണുവിനെ കുറിച്ച് ലഭിച്ച അഭിപ്രായം.

ആദ്യ ഭർത്താവിനേയും വിവാഹത്തേയും കുറിച്ച് ചോ​ദിക്കുമ്പോൾ അഭിമുഖങ്ങളിൽ എല്ലാം ഒരു ബന്ധവും ഇല്ലാത്ത മറുപടികളാണ് രേണു നൽകുന്നത്. പക്ഷെ രേണുവിന്റെ ആ​ദ്യ വിവാഹത്തിൽ പങ്കെടുത്ത് സദ്യ കഴിച്ചവർ നിരവധിയുണ്ടെന്ന് അതുൽ വ്ലോ​ഗ്സും വെളിപ്പെടുത്തി. സുധിയുടെ മൂന്നാമത്തെ ഭാര്യയാണ് രേണുവെന്നാണ് അടുത്തിടെ പുറത്ത് വന്ന വിവരം. ആദ്യ ഭാര്യ പോയശേഷം ശാലിനി എന്നൊരു സ്ത്രീയെ സുധി വിവാഹം ചെയ്തിരുന്നുവത്രെ. എന്നാൽ അതിനിടയിൽ രേണുവും സുധിയും പ്രണയത്തിലായി. അത് മനസിലാക്കി ശാലിനി സുധിയുമായുള്ള ബന്ധം വേർപ്പെടുത്തുകയായിരുന്നുവത്രെ. എന്നാൽ സുധി തന്നെ വിവാഹം ചെയ്യും മുമ്പ് രണ്ട് വിവാഹം ചെയ്തിട്ടുണ്ടെന്നുള്ളത് രേണു സമ്മതിച്ചിട്ടില്ല.

രേണു മാതാപിതാക്കൾക്കൊപ്പം കോട്ടയത്ത് സന്നദ്ധ സംഘടന നിർമ്മിച്ച് നൽകിയ വീട്ടിലാണ് താമസം. സിനിമ, മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിം അഭിനയമാണ് രേണുവിന്റെ വരുമാന മാർ​ഗം. അച്ഛന്റെ ബന്ധുക്കൾക്കൊപ്പമാണ് സുധിയുടെ മൂത്ത മകന്റെ താമസം. സുധിയുമായുള്ള വിവാഹ ജീവിതത്തിൽ ഒരു മകൻ രേണുവിന് ഉണ്ട്.

Content Highlight: neighbour womens audio clip about renusudhi fake personality goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup