---
title: "അച്ഛന്റെ ജീവിതം തകര്‍ന്നപ്പോള്‍ മകളുടെ പ്രണയം ശക്തമായി, ഇഷ്ടം തുറന്ന് പറഞ്ഞ് താരപുത്രി  "
english_title: "Ira Khan has now openly confessed his love for her."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29776/ira-khan-has-now-openly-confessed-his-love-for-her"
published_at: "2022-03-04T20:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622226cac4b47_era.jpg"
keywords: []
---

# അച്ഛന്റെ ജീവിതം തകര്‍ന്നപ്പോള്‍ മകളുടെ പ്രണയം ശക്തമായി, ഇഷ്ടം തുറന്ന് പറഞ്ഞ് താരപുത്രി  

> **Lead Summary:** ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇവരുടെ മക്കളും സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ താരപദവി . ഇവരുടെ സ്വകാര്യതയെ ബാധിക്കാറുമുണ്ട്.

## Article Content

ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇവരുടെ മക്കളും സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ താരപദവി . ഇവരുടെ സ്വകാര്യതയെ ബാധിക്കാറുമുണ്ട്.

സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന താരപുത്രിയാണ് ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ആമീര്‍ ഖാന്റേയും റീന ദത്തയുടേയും മകളാണ് ഇറ. സോഷ്യല്‍ മീഡിയയില്‍ സജീവാമാണ് താരപുത്രി.

തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറല്‍ ആവാറുമുണ്ട്. മുന്‍പ് ഒരിക്കല്‍ താന്‍ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഇറ ഖാന്‍ ബോളിവുഡ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്.

ഇറയുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്. താരപുത്രി തന്നെയാണ് ഫിറ്റ്‌നസ് ട്രെയിനറായ നൂപുര്‍ ശിഖരോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളും ബോളിവുഡ് കോളങ്ങളിലും വൈറല്‍ ആവുകയായിരുന്നു. ചിത്രം വൈറല്‍ ആയതിന് പിന്നാലെയായിരുന്നു ഇവരുടെ പ്രണയകഥ ചര്‍ച്ചയാവുന്നത്. ഇപ്പോഴിത തന്റെ പ്രണയം തുറന്ന് സമ്മതിച്ചിരിക്കുകയാണ ഇറ ഖാന്‍. ഇന്‍സ്റ്റഗ്രാം ക്യു സെക്ഷനിലാണ് പ്രണയം തുറന്ന് പറഞ്ഞത്. 

ആരാധകരുടെ ചോദ്യത്തിനായിരുന്നു നൂപുര്‍ ശിഖറുമായുള്ള പ്രണയത്തെ കുറിച്ച് ഇറ തുറന്ന് പറഞ്ഞത്. താരപുത്രിയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. ഞാന്‍ എപ്പോഴും പോപ്പേയ്ക്കൊപ്പമുണ്ട്. അവന്‍ വളരെ നല്ല മനുഷ്യനാണെന്നാണ് ഇറ പറയുന്നത്. ഒപ്പം തന്നെ താന്‍ ബോളിവുഡിലേയ്ക്ക് ഉടനെ ഇല്ലന്നും പറയുന്നുണ്ട്. ഏറെ കാലമായി പ്രണയത്തിലായ ഐറ ഖാന്‍ നുപുറിന്റെ കൂടെയാണുള്ളത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് നൂപൂര്‍ ശിഖറിന്റെ അമ്മ പ്രീതം ശിഖര്‍ സമ്മാനമായി നല്‍കിയ സാരി ധരിച്ച് നില്‍ക്കുന്ന ചിത്രം താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കോട്ടന്‍ ഖാദിയുടെ സാരിയാണ് നൂപുറിന്റെ അമ്മ പ്രീതം സമ്മാനമായി നല്‍കിയത്. പ്രീതത്തിനോടൊപ്പമുള്ള ചിത്രങ്ങളും ഇറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താരപുത്രിയുടെ സാരി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 

ആമിര്‍ ഖാന്റെ ആദ്യ വിവാഹഹബന്ധത്തിലുള്ള മകളാണ് ഐറ ഖാന്‍. റീന ദത്തയിലുള്ള രണ്ട് മക്കളില്‍ ഒരാളാണ് ഐറ. 1986 ലാണ് ആമിര്‍ ഖാനും റീനയും തമ്മില്‍ വിവാഹിതരാവുന്നത്. 2002 ല്‍ ഈ ബന്ധം വേര്‍പിരിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ചലച്ചിത്ര പ്രവര്‍ത്തക കൂടിയായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു.

ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടി ആമിറിനുണ്ട്. ഈ ബന്ധവും ശിഥിലമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ആമീര്‍ ഖാനു കിരണ്‍ റാവുവും നിയമപരമായി വേര്‍പിരിയുന്നത്. 15ാം വിവാഹവാര്‍ഷികത്തിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/29776/ira-khan-has-now-openly-confessed-his-love-for-her)