---
title: "'എന്റെ ജീവിതത്തിലെ പ്രകാശമേ', ഭര്‍ത്താവിനെ കുറിച്ച് സോനം കപൂര്‍"
english_title: "Sonam Kapoor about her husband, 'Light in my life'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2976/sonam-kapoor-about-her-husband-light-in-my-life"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61037e2b6c8c3_Untitled-1.jpg"
keywords: []
---

# 'എന്റെ ജീവിതത്തിലെ പ്രകാശമേ', ഭര്‍ത്താവിനെ കുറിച്ച് സോനം കപൂര്‍

> **Lead Summary:** ബോളിവുഡിലെ യുവനായികമാരില്‍ മുൻനിരയിലാണ് സോനം കപൂര്‍. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്.

## Article Content

ബോളിവുഡിലെ യുവനായികമാരില്‍ മുൻനിരയിലാണ് സോനം കപൂര്‍. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്.

ആനന്ദ് അഹൂജയ്‍ക്കൊപ്പമുള്ള ഫോട്ടോ സോനം കപൂര്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോള്‍ ആനന്ദ് അഹൂജയ്‍ക്ക് ജന്മദിനാശംസകളുമായി സോനം കപൂര്‍ എത്തിയതാണ് ചര്‍ച്ച.

വളരെ മനോഹരമായ ഒരു കുറിപ്പാണ് ജന്മദിന സന്ദേശമായി സോനം കപൂര്‍ എഴുതിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശത്തിന് സന്തോഷകരമായ ജന്മദിനാശംസകള്‍.

പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനമാണ്, മികച്ച പങ്കാളിയാണ്, മികച്ച കാമുകനാണ്, മികച്ച സുഹൃത്താണ് നീ.

നല്ല ദിവസവും വര്‍ഷവും ജീവിതവും നേരുന്നു പ്രിയപ്പെട്ടവനെ എന്നുമാണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്.

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട് അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞുവെന്നാണ് സോനം കപൂര്‍ ഭര്‍ത്താവിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2976/sonam-kapoor-about-her-husband-light-in-my-life)