---
title: "നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ"
english_title: "Nitin Lucas' 'Hate' at the Toronto International Film Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2975/nitin-lucas-hate-at-the-toronto-international-film-festival"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61028a470d0de_paka.jpg"
keywords: []
---

# നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

> **Lead Summary:** പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ​ആദ്യ സംവിധാന ചിത്രമായ പക നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോസിന്റെ ​ആദ്യ സംവിധാന ചിത്രമായ പക നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

വേൾഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായരുടെയും സംവിധായകരുടെ രണ്ടാം ചിത്രവുമാണ്.

ഡിസ്കവറി സെക്ഷനിൽ പ്രദർശിപ്പിക്കുക. സൗണ്ട് ഡിസൈനറായി പ്രവർത്തിച്ചു വന്ന നിതിൻ ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ , ജോസ് കിഴക്കൻ , അതുൽ ജോൺ , മറിയക്കുട്ടി തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 

തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു.

ഒരപ്പ് എന്ന വയനാടൻ ഉൾ ഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പക ഇന്നെത്തി നിൽക്കുന്നത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ്.

അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു .

സംഗീത സംവിധാനം ഫൈസൽ അഹമ്മദ് . മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood). 

### Related Links & Sources
- [Original Story Source](https://moviemax.in/news/2975/nitin-lucas-hate-at-the-toronto-international-film-festival)