---
title: "തിരക്കോടുതിരക്ക്, ഒടുവില്‍ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ എത്തുന്നു"
english_title: "In a hurry, Pooja Hegde finally arrives to play Vijay's heroine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2974/in-a-hurry-pooja-hegde-finally-arrives-to-play-vijays-heroine"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61028179ee76f_Untitled-5.jpg"
keywords: []
---

# തിരക്കോടുതിരക്ക്, ഒടുവില്‍ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ എത്തുന്നു

> **Lead Summary:** ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ തന്നെ വലിയ തിരക്കുള്ള നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‍ഡെ. പൂജ ഹെഗ്‍ഡെ തമിഴില്‍ വിജയ്‍യുടെയും നായികയായി അഭിനയിക്കുകയാണ്.

## Article Content

ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ തന്നെ വലിയ തിരക്കുള്ള നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‍ഡെ. പൂജ ഹെഗ്‍ഡെ തമിഴില്‍ വിജയ്‍യുടെയും നായികയായി അഭിനയിക്കുകയാണ്.

സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ ചെന്നൈയിലേക്ക് വൈകാതെ എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

അടുത്തിടെ ബീസ്റ്റ് എന്ന വിജയ് സിനിമയുടെ ഹ്രസ്വ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍ തന്നെയായിരുന്നു.

വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് വിജയ്‍യും സംഘവും ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. ഇനിയിപ്പോള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബീസ്റ്റിന്റെ ഷെഡ്യൂളില്‍ അഭിനയിക്കാൻ പൂജ ഹെഗ്‍ഡെ എത്തുമെന്നതാണ് റിപ്പോര്‍ട്ട്.

രണ്‍വീര്‍ സിംഗിനൊപ്പം സര്‍ക്കസ്, പ്രഭാസിന്റെ നായികയായി രാധേ ശ്യാം, ചിരഞ്‍ജീവി ചിത്രമായ ആചാര്യ തുടങ്ങി ഒട്ടേറെ സിനിമകള്‍ പൂജ ഹെഗ്‍ഡെയായുടേതായി പൂര്‍ത്തിയാകാനുണ്ട്.

നെല്‍സണ്‍ ആണ് വിജയ്‍യെ നായികയാക്കി ബീസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2974/in-a-hurry-pooja-hegde-finally-arrives-to-play-vijays-heroine)