---
title: "ലക്ഷ്മിയുടെ മുഖം നെഞ്ചില്‍ പച്ചകുത്തി ആരാധകന്‍, പിന്നാലെ വിമര്‍ശനവും"
english_title: "Lakshmi's face tattooed on chest, Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29734/lakshmis-face-tattooed-on-chest-images-are-viral"
published_at: "2022-03-04T16:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221f4dbd2620_lakshmi.jpg"
keywords: []
---

# ലക്ഷ്മിയുടെ മുഖം നെഞ്ചില്‍ പച്ചകുത്തി ആരാധകന്‍, പിന്നാലെ വിമര്‍ശനവും

> **Lead Summary:** അവതാരിക ലക്ഷ്മി നക്ഷത്രയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് പ്രേക്ഷകര്‍ക്ക്. ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റിഷോയില്‍ അവതാരിക ആയി എത്തിയതോടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

## Article Content

അവതാരിക ലക്ഷ്മി നക്ഷത്രയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് പ്രേക്ഷകര്‍ക്ക്. ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റിഷോയില്‍ അവതാരിക ആയി എത്തിയതോടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് പിന്നാലെ ലക്ഷ്മിക്ക് ആരാധകര്‍ ഏറെ ആയി. ലക്ഷ്മിയോടുള്ള സ്‌നേഹം പലവിധത്തിലാണ് ആരാധകര്‍ അറിയിക്കുന്നത്. തന്റെ ആരാധകരെ കാണാനും , അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും ലക്ഷ്മി ശ്രമിക്കാറുണ്ട് . ലക്ഷ്മിയെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ഈ അടുത്ത് ഒരു പൊതുപരിപാടിക്കിടെ, രണ്ടുവര്‍ഷമായി ലക്ഷ്മി നക്ഷത്രയെ കാണാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി സ്റ്റേജില്‍ കയറിയതും അവിടെനിന്ന് കരഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത്തരത്തിലുള്ള പല മുഹൂര്‍ത്തങ്ങളും ലക്ഷ്മിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ ഒരു കടുത്ത ആരാധകന്‍ തന്റെ സ്‌നേഹം അറിയിച്ചിരിക്കുന്നത്, താരത്തിന്റെ മുഖ ചിത്രം നെഞ്ചില്‍ പച്ചകുത്തി ആണ്. ഈ വീഡിയോ ലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത്രയധികം സ്‌നേഹം ചൊരിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ലക്ഷ്മി പറയുന്നു.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ആ ആരാധകനെ ടാഗ് ചെയ്യാന്‍ പേജ് കണ്ടെത്താന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ലക്ഷ്മി. ഇതിന് താഴെ പോസിറ്റീവും നെഗറ്റീവും ആയ നിരവധി കമന്റ് വരുന്നുണ്ട്.

ആരാധനയുടെ പേരില്‍ ഇത്തരം പ്രവര്‍ത്തി ചെയ്ത പയ്യനെ വിമര്‍ശിക്കുകയാണ് ഭൂരിഭാഗം ആളുകളും, മാത്രമല്ല ഇങ്ങനെയുള്ള പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കരുത് എന്നും ചിലര്‍ കമന്റ് കുറിച്ച് .

### Related Links & Sources
- [Original Story Source](https://moviemax.in/news/29734/lakshmis-face-tattooed-on-chest-images-are-viral)