അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും, സുധിയുടെ രണ്ടാം ഭാര്യ ഞാൻ ആണ്, രേണു സീറോയാണ്; വീണ

അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും, സുധിയുടെ രണ്ടാം ഭാര്യ ഞാൻ ആണ്, രേണു സീറോയാണ്; വീണ
Jun 20, 2025 10:26 AM | By Athira V

രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. അധിക്ഷേപങ്ങളും ആരോപണങ്ങളും തുടരെ വരുമ്പോഴും എല്ലാം അവ​ഗണിച്ച് രേണു മുന്നേറുന്നു. അന്തരിച്ച ഭർത്താവ് കൊല്ലം സുധിയുടെ കഴിഞ്ഞ കാലവുമായി ബന്ധപ്പെടുത്തിയും രേണുവിന് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നു. കൊല്ലം സുധിയുടെ ആദ്യ ഭാര്യ മരിച്ചിട്ട് വർഷങ്ങളായി. സുധിയുമായി പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഇവർ. ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷമാണ് തന്റെ ജീവിതത്തിലേക്ക് രേണു വന്നതെന്ന് കൊല്ലം സുധി നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാൽ കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്ന് അവകാശപ്പെട്ട് വീണ എന്ന സ്ത്രീ ഈയടുത്ത് രം​ഗത്ത് വന്നു. തന്റെ ഭർത്താവായിരുന്നപ്പോൾ സുധി രേണുവുമായി ചാറ്റ് ചെയ്തെന്നും ഇവരുടെ ബന്ധം അറിഞ്ഞപ്പോൾ താൻ പിരിയുകയായിരുന്നെന്നും വീണ വെളിപ്പെടുത്തി. ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണിപ്പോൾ വീണ. യൂഷ്വൽ സെെക്കോ എന്ന യൂട്യൂബ് ചാനലിലാണ് രേണുവിന്റെ ശബ്ദരേഖ പുറത്ത് വന്നത്.


നിയമപരമായി സുധിയെ വിവാഹം ചെയ്തിരുന്നെന്ന് വീണ പറയുന്നുണ്ട്. രേണു വിവാഹ സർട്ടഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും വീണ വാദിക്കുന്നു. മാര്യേജ് സർട്ടിഫിക്കറ്റിന്റെ കാര്യം രേണു ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ ഞാൻ അതേക്കുറിച്ച് അന്വേഷിച്ചു. ഇപ്പോൾ ഉണ്ടാക്കിയ മാര്യേജ് സർട്ടിഫിക്കറ്റ് ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്ന് വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ വ്യക്തമാക്കി.

രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്. ഞാൻ ഒരു ആർട്ടിസ്റ്റാണ്. വലിയെ സെലിബ്രിറ്റി അല്ലെങ്കിലും എന്നെ അറിയാവുന്ന ഒരുപാട് പേർ ഉണ്ട്. രേണു മോശമായി സംസാരിച്ചു, എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പലരും ചോദിച്ചു. നിയമപരമായി നീങ്ങാനാണ് പറഞ്ഞത്. പരാതി കൊടുത്താൽ ഞങ്ങളിൽ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാൻ വേണ്ടിയാണ് മീഡിയകളിൽ തുറന്ന് പറയുന്നതെന്നും വീണ പറയുന്നു.

രേണു നേരത്തെ വിവാഹം ചെയ്തിരുന്നു. രേണു ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് എന്റെ ഫ്രണ്ട്സുണ്ട്. രേണുവിന്റെ കുറേ സുഹൃത്തുക്കൾ മെസേജ് ചെയ്തിട്ടുണ്ട്. രേണുവിന്റെ പഴയ കാലത്തെക്കുറിച്ച് അന്വേഷിക്കാൻ തനിക്ക് താൽപര്യമില്ലെന്നും വീണ പറയുന്നു. സുധിയുടെ പേരിലല്ല ഇപ്പോൾ നിൽക്കുന്നതെന്ന് രേണു പറയുന്നു. രേണു സീറോയാണ്. സുധിയെന്ന് പറയുന്ന ആളുടെ പേരിലാണ് രേണു വന്നത്. ഇന്നും അങ്ങനെയാണ്. നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും. ഇനി ഏത് സഭയിലാണെങ്കിലും എത്ര ആൾക്കൂട്ടത്തിലാണെങ്കിലും. അതിന്റെ പേരിൽ എത്ര കോടതി കയറിയിറങ്ങിയാലും പ്രശ്നമില്ലെന്നും വീണ പറയുന്നു.

kollamsudhi ex-wife again make comments against renusudhi

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall