---
title: " 'ടൈ​ഗർ 3' റിലീസ് പ്രഖ്യാപിച്ചു"
english_title: "'Tiger 3' release announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29723/tiger-3-release-announced"
published_at: "2022-03-04T15:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221e20d28303_film.jpg"
keywords: []
---

#  'ടൈ​ഗർ 3' റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** ബോളിവുഡ് സിനിമാ പ്രേമികൾ ഒന്നങ്കം കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് 'ടൈ​ഗർ 3'. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായികയായി എത്തുന്നത്. കത്രീനയുടെ വിവഹാ ശേഷം എത്തുന്ന ചിത്രം കൂടിയാണിത്.

## Article Content

ബോളിവുഡ് സിനിമാ പ്രേമികൾ ഒന്നങ്കം കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് 'ടൈ​ഗർ 3'. മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായികയായി എത്തുന്നത്. കത്രീനയുടെ വിവഹാ ശേഷം എത്തുന്ന ചിത്രം കൂടിയാണിത്.

സിനിമ അടുത്ത വർഷം ഏപ്രിൽ 23ന് റിലീസ് ചെയ്യും. ഈദ് റിലീസായാണ് ടൈ​ഗർ 3 ആടുത്തവർഷം എത്തുക. ഡേറ്റ് അനൗൺസ്മെന്റിനൊപ്പം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. കത്രീനയുടെ ഫൈറ്റോടു കൂടിയാണ് വീഡിയോ തുടങ്ങുന്നത്.

ശേഷം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും കാണിക്കുന്നുണ്ട്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസും ഫൈറ്റും നിറഞ്ഞതാകും ചിത്രമെന്നാണ് വീഡിയോ നൽകുന്ന സൂചന. ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാണം.

ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, മൈനേ പ്യാർ ക്യൂൻ കിയ, പാർട്‌ണർ തുടങ്ങിയ ചിത്രങ്ങളിൽ കത്രീനയും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീന അഭിനയിച്ച നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാൻ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

അക്ഷയ് കുമാറിനൊപ്പം രോഹിത് ഷെട്ടിയുടെ സൂര്യവംശി എന്ന ചിത്രത്തിലാണ് കത്രീന ഒടുവിൽ അഭിനയിച്ചത്. ഹിന്ദി ബി​ഗ് ബോസ് സീസൺ 15ലാണ് സൽമാൻ ഖാൻ ഇപ്പോൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത്തിം എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/29723/tiger-3-release-announced)